ഒഡീഷയില്‍ ട്രെക്ക് മറിഞ്ഞ് ഒമ്പത് കബഡി താരങ്ങള്‍ മരിച്ചു

ഭുവനേശ്വർ: ഒഡീഷയിലുണ്ടായ വാഹനാപകടത്തിൽ ഒമ്പത് കബഡി താരങ്ങൾ മരിച്ചു. 15 പേർക്കു പരുക്കേറ്റിട്ടുണ്ട്. ഇവർ സ‍ഞ്ചരിച്ച മിനിട്രക്ക് പാലത്തിൽ നിന്നും താഴെ വീണാണ് അപകടം ഉണ്ടായത്.സുന്ദര്‍ഗഡ് ജില്ലയിലെ ലാഹുനിപര-ബഹരാപോസി റോഡില്‍ സൌരാപ്പള്ളിയിലായിരുന്നു അപകടം.kabadi_0

20 പേരുമായി വന്ന മിനി ട്രെക്ക് പാലത്തില്‍ നിന്ന് വീണാണ് അപകടമുണ്ടായത്. നദിയിലേക്കാണ് ട്രെക്ക് വീണത്. ഒരു ടൂര്‍ണമെന്റില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സെന്‍ഡാപൂര്‍ ജില്ലയില്‍ നിന്നുള്ള കബഡി കളിക്കാരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ 7 പേര്‍ സംഭവസ്ഥലത്ത് വച്ചും 2 പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ന് പുലര്‍ച്ചെ നാലരക്കാണ് അപകടമുണ്ടായത്. സെന്ധാപുര്‍ ഗ്രാമത്തില്‍ നിന്നുള്ളവരായിരുന്നു കബഡി താരങ്ങള്‍. ഇവര്‍ ധുദിഗാവിലേക്ക് കബഡി ടൂര്‍ണമെന്റില്‍ പങ്കെടുത്ത് വരുകയായിരുന്നു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രി നവീന്‍ പട്നായിക് 1 ലക്ഷം രൂപ എക്സ്ഗ്രേഷ്യ പ്രഖ്യാപിച്ചു.

Top