ലുധിയാന : പഞ്ചാബിലെ ലുധിയാനയിൽ ഒരു ഫാക്ടറിയിലുണ്ടായ വാതക ചോർച്ചയിൽ ഒമ്പത് പേർക്ക് ദാരുണാന്ത്യം. 11 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
പഞ്ചിലെ ലുധിയാനയിലെ ഫാക്ടറിയിലുണ്ടായ വാതകച്ചോര്‍ച്ചയെ തുടര്‍ന്ന് ഒമ്പത് പേര്‍ മരിച്ചു. പത്തിലധികം പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ലുധിയാനയിലെ ഗിയാസ്പുരയിലാണ് സംഭവമുണ്ടായത്.
രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.പാലുല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയായ ഗോയല്‍ മില്‍ക്ക് പ്ലാന്റിന്റെ കൂളിങ് സിസ്റ്റത്തില്‍ നിന്നാണ് വാകത ചോര്‍ച്ചയുണ്ടായതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ദുരന്തമുണ്ടായ മേഖലയിലേക്ക് ദേശീയ ദുരന്തനിവാരണ സേനയടക്കം എത്തിയിട്ടുണ്ട്.
പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതിനാണ് പ്രധാന പരിഗണന നല്‍കുന്നതെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് സ്വാതി തിസ്വാന പറഞ്ഞു.അപകടത്തിന് പിന്നാലെ ഗിയാസ്പുരയിലെ ഫാക്ടറി പൊലീസ് സീൽ ചെയ്തു.
എന്ത് വാതകമാണ് ചോർന്നതെന്നതിലും വാതക ചോർച്ചയുടെ കാരണവും വ്യക്തമല്ല. എൻഡിആർഎഫ് സംഘം സ്ഥലത്തെത്തി. ദുരന്തത്തിൽ അതീവ ദുഖം രേഖപ്പെടുത്തിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാൻ, എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും വ്യക്തമാക്കി.