പരീക്ഷയില്‍ തോൽക്കുമെന്ന് പേടി: ഒമ്പതു വയസുകാരി ആത്മഹത്യ ചെയ്തു

ഡൽഹി: പരീക്ഷയിൽ തോൽക്കുമെന്ന് പേടിച്ച് ഒമ്പതു വയസുകാരി ആത്മഹത്യ ചെയ്തു. ഡൽഹിയിലെ ഭരത്നഗറിൽ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. ഈ സമയം പെണ്‍കുട്ടിയും സഹോദരനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.

വസ്ത്രം മാറണമെന്നു പറഞ്ഞ് സഹോദരനെ മുറിയിൽ നിന്ന് ഇറക്കിവിട്ട ശേഷം കുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഒരുപാട് സമയം കഴിഞ്ഞിട്ടും പെണ്‍കുട്ടിയെ കാണാതിരുന്നതിനെ തുടർന്ന് കുട്ടിയെ തെരഞ്ഞപ്പോൾ ജീവനൊടുക്കാൻ ശ്രമിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചിരുന്നു. എങ്കിലും കഴിഞ്ഞ ദിവസം കുട്ടി മരിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top