98ാം വയസ്സിലും തമിഴ്നാട് സ്വദേശിയായ നന്നമ്മാള്‍ ആരോഗ്യവതിയാണ്. വാര്‍ദ്ധക്യത്തിന്റെ യാതൊരു അവശതകളും നന്നമ്മാളെ ബാധിച്ചിട്ടില്ല. മുട്ടുവേദന, കാലുവേദന, നടുവേദന എന്നൊക്ക പറഞ്ഞ് ഇതുവരെ ഒരാശുപത്രിയിലും അവര്‍ക്ക് പോകേണ്ടി വന്നിട്ടില്ല. ശരീരം കൊണ്ട് നന്നമ്മാള്‍ കാണിക്കുന്ന അഭ്യാസങ്ങള്‍ കൊച്ചു കുട്ടികള്‍ക്കു പോലും വഴങ്ങാത്തതാണ്. വര്‍ഷങ്ങളായി യോഗയില്‍ അധിഷ്ഠിതമായി ജീവിക്കുന്നതാണ് തന്‍റെ ആരോഗ്യ രഹസ്യമെന്ന് അവര്‍ പറയുന്നു. ബിബിസി ചാനലില്‍ നിന്ന് നന്നമ്മാളുടെ വീഡിയോ പകര്‍ത്താനെത്തിയവരും അത്ഭുതപ്പെട്ടു 98ാം വയസ്സില്‍ ഈ മുത്തശ്ശികാണിക്കുന്ന അഭ്യാസങ്ങള്‍ കണ്ട്.
ചെറുപ്പക്കാര്‍ക്കു പോലും ചെയ്യാന്‍ സാധിക്കാത്ത യോഗ പോസ്റ്ററുകളെല്ലാം തന്നെ നന്നമ്മാള്‍ അനായാസം ചെയ്തു കാണിക്കും. കാഴ്ച്ചക്കാര്‍ക്ക് 98ാം വയസ്സിലും ഈ സ്ത്രീ ഒരു അത്ഭുതവും ആവേശവുമാണ്. നിരവധിപേരാണ് യോഗയില്‍ നന്നമ്മാളുടെ ശിഷ്യത്വം സ്വീകരിക്കാന്‍ എത്തുന്നത്.
ആരോഗ്യത്തിന്റെ രഹസ്യം അന്വേഷിച്ച് നന്നമ്മാളെ സമീപിപ്പിക്കുന്നവരോട് യോഗ ശീലമാക്കൂ ആരോഗ്യം പുറകെ വന്നോളൂം എന്നാണ് അവര്‍ക്ക് പറയാനുള്ളത്.അച്ഛനും അമ്മയുടെയും രാവിലെ തോട്ടത്തില്‍ പോയി തിരിച്ചു വന്നാല്‍ യോഗ ചെയ്യുമായിരുന്നു. അവരുടെ കൂടെ യോഗ ചെയ്താണ് താനും പഠിച്ചത്. അന്ന് പഠിച്ച ശീലം ഇന്നും തുടരുന്നു. യോഗ തന്നെയാണ് എന്‍റെ ആരോഗ്യ രഹസ്യം.
നന്നമ്മാള്‍
നന്നമ്മാളെ അന്വേഷിച്ച് യോഗ പഠിക്കാന്‍ എത്തുന്നവര്‍ നിരവധിയാണ്. യോഗയിലുള്ള നന്നമ്മാളിന്റെ അറിവ് കണ്ട് പുതുതലമുറയ്ക്ക് അവരോട് ആദരവാണ്. കുടുംബത്തിലെ മൂന്ന് തലമുറയെ യോഗ പഠിപ്പിച്ചത് നന്നമ്മാളാണ്. പതിനൊന്നു വയസ്സുകാരനായ കൊച്ചുമകനും ശിഷ്യനാണ്. ആരോഗ്യത്തിന് നിങ്ങള്‍ പ്രഥമ പരിഗണന നല്‍കിയാല്‍ മറ്റെല്ലാം പുറകെ വരുമെന്ന് നന്നമ്മാള്‍ പറഞ്ഞു.