തട്ടിപ്പുകാരൻ മോ​ദി​യെ “​ക​ണ്ടെ​ത്താ​ൻ’ ഇ​ൻ​ർ​പോ​ളി​ന്‍റെ സ​ഹാ​യം തേ​ടി സി​ബി​ഐ

ന്യൂഡൽഹി:പഞ്ചാബ് നാഷണൽ ബാങ്കി(പിഎൻബി) ന് 11,346 കോടി രൂപയുടെ ബാധ്യത വരുത്തിവച്ച വജ്രവ്യാപാരിയും കുടുംബവും ആഴ്ചകൾക്കു മുന്പേ ഇന്ത്യ വിട്ടുപോയി. രാജ്യം വിട്ട നീരവ് മോദിയെ കണ്ടെത്തുന്നതിനായി സിബിഐ ഇന്‍റർപോളിന്‍റെ സഹായം തേടി. നീരവ് മോദി അമേരിക്കയിലെ മാൻഹട്ടനിലെ തന്‍റെ ഷോറൂമിൽ നിന്നും അധികം അകലെയല്ലാതെ ന്യൂയോർക്കിലെ ഒരു ഹോട്ടലിൽ ഉണ്ടെന്ന് ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്തു.ബാങ്കിനു വരുന്ന ബാധ്യത ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല. മുഴുവൻ ബാധ്യതയും വീട്ടാൻ തക്കവിധം വജ്രവ്യാപാരിയുടെ ആസ്തികൾ പിടിച്ചെടുക്കുമെന്ന് ഗവൺമെന്‍റ് അവകാശപ്പെട്ടു

നീരവ് മോദിയുടെയും ബിസിനസ് പങ്കാളി മെഹുൽ ചോസ്കിയുടെയും പാസ്പോർട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സസ്പെൻഡ്് ചെയ്തിരുന്നു. നാലാഴ്ചയ്ക്ക് ഉള്ളിൽ ഇരുവരും ഇന്ത്യയിലേക്കു തിരിച്ചു വന്നില്ലെങ്കിൽ പാസ്പോർട്ട് റദ്ദാക്കും. നീരവ് മോദിക്ക് ഇനി മറ്റൊരു രാജ്യത്തേക്കും സഞ്ചരിക്കാനാകില്ല. ഇപ്പോൾ ഏതു രാജ്യത്താണോ അവിടെ നിന്നു പുറത്തു കടക്കാനാകില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു. നീരജ് മോദി എവിടെയുണ്ടെന്നു സ്ഥിരീകരിക്കാനായിട്ടില്ലെന്നും സർക്കാരിന്‍റെ ഭാഗത്തു നിന്നുള്ള ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്നും വക്താവ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പഞ്ചാബ് നാഷണൽ ബാങ്കി(പിഎൻബി) ന് 11,346 കോടി രൂപയുടെ ബാധ്യത വരുത്തിവച്ച വജ്രവ്യാപാരിയും കുടുംബവും ആഴ്ചകൾക്കു മുന്പേ ഇന്ത്യ വിട്ടുപോയിയിരുന്നു. ബാങ്കിനു വരുന്ന ബാധ്യത ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല. മുഴുവൻ ബാധ്യതയും വീട്ടാൻ തക്കവിധം വജ്രവ്യാപാരിയുടെ ആസ്തികൾ പിടിച്ചെടുക്കുമെന്ന് ഗവണ്‍മെന്‍റ് അവകാശപ്പെട്ടു. തട്ടിപ്പിനു നേതൃത്വം നല്കിയ നീരവ് മോദിയുടെയും അമ്മാവൻ മെഹുൽ ചോക്സിയുടെയും സ്ഥാപനങ്ങളിൽനിന്നായി കഴിഞ്ഞ ദിവസം 5,100 കോടി രൂപയുടെ വജ്രങ്ങളും സ്വർണവും ആഭരണങ്ങളും പിടിച്ചെടുത്തിരുന്നു. ഇവരുടെ വ്യവസായ കേന്ദ്രങ്ങളിൽ പരിശോധന തുടരുകയാണ്.

നീരവിൻറെ അമേരിക്കൻ പൗരത്വമുള്ള ഭാര്യ ആമി ജനുവരി ആറിന് ഇന്ത്യ വിട്ടിരുന്നു. നീരവിന്‍റെ അമ്മാവനും രാജ്യത്തെ ഏറ്റവും വലിയ രത്നവ്യാപാര സ്ഥാപനമായ ഗീതാഞ്ജലി ജെംസിന്‍റെ പ്രമോട്ടറും മാനേജിംഗ് ഡയറക്ടറുമായ മെഹുൽ ചോക്സി ജനുവരി നാലിനു രാജ്യം വിട്ടു. ചോക്സി ഇപ്പോൾ അമേരിക്കയിലാണ്.

Top