
ന്യുഡൽഹി :നിർഭയ കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന കുറ്റവാളികളുടെ വധശിക്ഷ ഈ മാസം തന്നെ നടക്കുമോ എന്ന് സംശയം .കേസിലെ പ്രതികളുടെ ദയാഹര്‍ജി തള്ളണമെന്ന് ഡല്‍ഹി സര്‍ക്കാര്‍. ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണ് ഡല്‍ഹി സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയത്. അതേസമയം, നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ഈമാസം ഇരുപത്തിരണ്ടിന് നടപ്പാക്കാനാവില്ലെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയശേഷം പ്രതികള്‍ക്ക് പതിനാലുദിവസത്തെ സമയം അനുവദിക്കണമെന്നാണ് ചട്ടം. ഇതനുസരിച്ചുമാത്രമേ മുന്നോട്ടുപോകാനാവൂ എന്ന് തിഹാര്‍ ജയില്‍ അഭിഭാഷകന്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.ദയാഹര്‍ജി തള്ളിയശേഷം 14 ദിവസം നല്‍ണമെന്ന് സുപ്രീംകോടതി വിധിയുണ്ട്. ദയാഹര്‍ജി ഇന്നുതന്നെ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൈമാറുമെന്ന് ഡല്‍ഹി പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. പ്രതികള്‍ക്ക് നോട്ടിസ് നല്‍കാന്‍ വൈകിയതില്‍ കോടതി പൊലീസിനെ വിമര്‍ശിച്ചു.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക
അതേസമയം നിര്‍ഭയ കേസില്‍ വിചാരണ കോടതി പുറപ്പെടുവിച്ച മരണ വാറണ്ട് റദ്ദാക്കണമെന്ന പ്രതിയുടെ ഹരജിയില്‍ വാദം തുടങ്ങി. പ്രതി മുകേഷ് കുമാര്‍ സിങ് നല്‍കിയ ഹരജിയാണ് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കുന്നത്. നിര്‍ഭയ കേസ് പ്രതികളെ ഈ മാസം 22ന് തന്നെ തൂക്കിക്കൊല്ലണമെന്നില്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.
വധശിക്ഷക്ക് രാഷ്ട്രപതി ദയാഹരജി തള്ളിയതിന് ശേഷം 14 ദിവസത്തെ സമയം ലഭിക്കും. നിയമനടപടികള്‍ പരമാവധി വൈകിപ്പിക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്നും ഡല്‍ഹി പൊലീസ് കോടതിയില്‍ അറിയിച്ചു. മരണ വാറണ്ട് റദ്ദാക്കണമെന്ന മുകേഷ് കുമാറിന്റെ ഹരജിയില്‍ ഉച്ചക്ക് ശേഷവും വാദം തുടരും.
വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളായ വിനയ് ശര്‍മയുടെയും മുകേഷ് സിങിന്റെയും തിരുത്തല്‍ ഹരജികൾ സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് മുകേഷ് രാഷ്ട്രപതിക്ക് ദയാഹരജി നൽകിയത്. ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ച് ചേംബറില്‍ പരിഗണിച്ചാണ് ഹരജികള്‍ തള്ളിയിരുന്നത്. ദയാഹരജി രാഷ്ട്രപതി ഉടന്‍ തീര്‍പ്പാക്കിയേക്കുമെന്നാണ് സൂചന.
നേരത്തെ നിര്‍ഭയ കൂട്ട ബലാത്സംഗ കേസിലെ പ്രതികള്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹരജികൾ സുപ്രീംകോടതി തള്ളിയിരുന്നു . പ്രതികളായ വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരുടെ ഹരജികളാണ് തള്ളിയത്. ജസ്റ്റിസുമാരായ എന്‍.വി. രമണ, അരുണ്‍ മിശ്ര, ആര്‍.എഫ്. നരിമാന്‍, ആര്‍.ബാനുമതി, അശോക് ഭൂഷന്‍ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
മറ്റ് രണ്ട് പ്രതികളായ അക്ഷയ് കുമാര്‍, പവന്‍ ഗുപ്ത എന്നിവര്‍ക്കും വേണമെങ്കില്‍ തിരുത്തല്‍ ഹരജി നല്‍കാന്‍ അവസരമുണ്ട്. വിനയ് ശര്‍മയുടെയും മുകേഷ് സിങിന്‍റെയും മുന്നില്‍ ഇനി ദയാ ഹരജി നല്‍കുക എന്നൊരു വഴിയാണുള്ളത്. ദയാഹരജികള്‍ കൂടി തള്ളിയാല്‍ മാത്രമേ വധശിക്ഷ നടപ്പാക്കാനാകൂ. ഈ മാസം 22ന് വധശിക്ഷ നടപ്പാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
2012 ഡിസംബര്‍ 16നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഓടിക്കൊണ്ടിരുന്ന ബസ്സിലാണ് 23 വയസ്സുകാരിയായ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. ഡിസംബര്‍ 29ന് ചികിത്സയിലിരിക്കവേ പെണ്‍കുട്ടി മരിച്ചു. ഒന്നാം പ്രതി രാം സിങ് തിഹാര്‍ ജയിലില്‍ തടവില്‍ കഴിയവേ തൂങ്ങിമരിച്ചു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ നിയമപ്രകാരം മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഇയാള്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങി. ബാക്കി നാല് പേര്‍ക്കാണ് വധശിക്ഷ വിധിച്ചത്.