കൊച്ചി: മലപ്പുറത്തെ കേന്ദ്രീകരിച്ച് സംഘപരിവാരം നടത്തുന്ന മറ്റൊരു കള്ളക്കഥക കൂടി പൊളിച്ചടക്കി.മലപ്പുറത്തെ ചുറ്റിപ്പറ്റി ദേശിയ തലത്തില്‍ വ്യാജ കഥകള്‍ പ്രചരിപ്പിക്കുന്നതിനൊപ്പം പ്രദേശികമായി കലാപം സൃഷ്ടിക്കാനും കഴിഞ്ഞ ദിവസങ്ങളില്‍ നീക്കം നടന്നിരുന്നു.
ഇസ്ലാം മത വിശ്വാസികള്‍ കൂടുതലായുള്ള മലപ്പുറത്തെ കേന്ദ്രീകരിച്ചായിരുന്നു സംഘപരിവാറിന്റെ നുണ പ്രചരണങ്ങളില്‍ ഏറെയും. നോമ്പ് കാലത്ത് മലപ്പുറത്തെ ഹോട്ടലുകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുന്നെന്നും ജില്ലയിലെത്തുന്നവര്‍ക്ക് പട്ടിണി കിടക്കേണ്ടി വരുമെന്നുള്ള വാര്‍ത്തകളെ സോഷ്യല്‍ മീഡിയ തുറന്ന് കാട്ടിയത് വാര്‍ത്തയായിരുന്നു.
അത്തരത്തിലുള്ള മറ്റൊരു നുണ പ്രചരണത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് മുന്‍ വിദേശകാര്യ സെക്രട്ടറിയും മലപ്പുറംകാരിയുമായ നിരുപമ മേനോന്‍ റാവു. മുസ്ലിങ്ങള്‍ ഒഴികെയുള്ള ആര്‍ക്കും മലപ്പുറത്ത് ഭൂമിസ്വന്തമാക്കാന്‍ കഴിയില്ലെന്ന ട്വിറ്റര്‍ കമന്റിന് റീ ട്വീറ്റുമായാണ് നിരുപമ നുണപ്രചരണങ്ങളെ തുറന്നുകാട്ടുന്നത്.
സോമനാഥ് എന്ന അക്കൗണ്ടില്‍ നിന്നാണ് മലപ്പുറത്തെ ലക്ഷ്യമാക്കിയുള്ള ഇത്തവണത്തെ പ്രചരണം എത്തിയിരുന്നത്. ‘മുസ്ലിങ്ങള്‍ ഒഴികെയുള്ള ആര്‍ക്കും മലപ്പുറത്ത് ഭൂമിസ്വന്തമാക്കാന്‍ കഴിയില്ല’ എന്നായിരുന്നു ഇയാള്‍ ശശി തരൂര്‍ എം.പിയുടെ ട്വീറ്റിന് കീഴില്‍ ചേര്‍ത്തിരുന്നത്. കേരളത്തിന്റെ നേട്ടങ്ങള്‍ എടുത്ത് പറഞ്ഞുള്ള പോസ്റ്റായിരുന്നും എം.പി ഇട്ടിരുന്നത്.