ജിഷ കേസിലെ പുതിയ വെളിപ്പെടുത്തലിനുള്ള കാരണം വ്യക്തമാക്കി നിഷ; പെട്രോളുമായി വന്ന് തീ കൊളുത്തിയാലെ ജിഷക്ക് നീതി കിട്ടു എന്നാണെങ്കില്‍ അതിനും തയ്യാര്‍

ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്തിറങ്ങിയ വ്യക്തിയാണ് പെരുമ്പാവൂര്‍ അല്ലപ്ര കവലയിലെ ഓട്ടോ ഡ്രൈവര്‍ കെ.വി. നിഷ. ഇത്തരത്തിലുള്ള വെളിപ്പെടുത്തല്‍ നടത്താനിടയായ സാഹചര്യത്തെക്കുറിച്ച് നിഷ തുറന്ന് പറഞ്ഞിരിക്കുകയാണ്.

പെരുമ്പാവൂരിലെ ഒരു പാറമടയില്‍ ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് ജിഷ ദൃക്സാക്ഷിയായിരുന്നുവെന്ന് നിഷ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കൊലപാതകം ജിഷ നേരിട്ടു കണ്ടിരുന്നെന്നും കുറ്റവാളിയായവര്‍ക്കെതിരായ തെളിവു ശേഖരിക്കുന്നതിനാണ് പെന്‍ കാമറ അടക്കമുള്ളവ വാങ്ങിയതെന്നും അമ്മായിയോട് ഇങ്ങനെയൊരു സംഭവം നടന്നതായി ജിഷ പറഞ്ഞിരുന്നുവെന്നും നിഷ പറഞ്ഞിരുന്നു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തില്‍ നിഷ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നു. ഒരു സ്വകാര്യ ഓണ്‍ലൈന്‍ പോര്‍ട്ടലിനോടാണ് നിഷയുടെ തുറന്നു പറച്ചില്‍.

നിഷ പറയുന്നത് ഇങ്ങനെ:

‘ശവപ്പെട്ടിയില്‍ കിടന്നപ്പോള്‍ അന്ന് അനുഭവിച്ച വീര്‍പ്പ് മുട്ടല്‍ എത്രയെന്ന് പറഞ്ഞറിയിക്കാന്‍ വയ്യ. ആ നിമിഷം ഞാന്‍ അവളായി മാറുകയായിരുന്നു. അന്നുമുതല്‍ ഒരു പോസിറ്റീവ് എനര്‍ജി അനുഭപ്പെടുന്നുണ്ട്. സത്യങ്ങള്‍ കണ്‍മുന്നില്‍ക്കിടന്ന് മായുന്ന പോലൊരുതോന്നല്‍. ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിട്ടും പറ്റുന്നില്ല. ഇതിന്റെ പിറകെ പോയാല്‍ ഞാന്‍ പെടും. തെളിഞ്ഞില്ലങ്കില്‍ അവളുടെ ഗതിതന്നയായിരിക്കും എനിക്കും നേരിടേണ്ടി വരിക എന്നും അറിയാം. പക്ഷേ ഇതില്‍ നിന്നും വിട്ടു നില്‍ക്കാന്‍ മനസാക്ഷി അനുവദിക്കുന്നില്ല.’ നിഷ പറഞ്ഞു

ജിഷയുടെ കൊലപാതക അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നാണ് സംശയിക്കുതെന്നും ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ഇവര്‍ കൊച്ചി പ്രസ്സ് ക്ലെബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. ജിഷ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഉയര്‍ന്ന പ്രതിഷേധ സമരങ്ങളില്‍ നിഷ സജീവമായി പങ്കെടുത്തിരുന്നു.

സംഭവത്തെത്തുടര്‍ന്ന് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ ഡി വൈ എസ് പി ഓഫീസിനുമുന്നില്‍ നടത്തിയ പ്രതിഷേധ യോഗത്തിനിടെ പൊരിവെയിലില്‍ രണ്ട് മണിക്കൂറോളം ശവപ്പെട്ടിക്കുള്ളില്‍ കിടന്നിരുന്നു.’ഇനി പെട്രോളുമായി വന്ന് തീ കൊളുത്തിയാലെ ജിഷക്ക് നീതി കിട്ടു എന്നുണ്ടെങ്കില്‍ അതിനും ഞാന്‍ തയ്യാര്‍’ എന്നുള്ള ഈ അവസരത്തിലെ നിഷയുടെ പ്രഖ്യാപനം സമരക്കാരെ പോലും അമ്പരപ്പിച്ചിരുന്നു. ഇതിന് ശേഷം ഇപ്പോഴാണ് ഈ വിഷയത്തില്‍ നിഷയുടെ ഇടപെടല്‍ പുറത്തുവന്നിട്ടുള്ളത്.

Top