നിസ്കാരത്തിന്റെ അത്ഭുതപ്പെടുത്തുന്ന ശക്തി ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചു !..നിസ്കാരം ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത് അത്ഭുതമാണെന്നും കണ്ടെത്തി.ആന്തരീകമായ ചൈതന്യത്തിനൊപ്പം ശാരീരികാരോഗ്യത്തിനും ഏറെ സഹായകമാണ് നിസ്‌കാരം. നിസ്കാരം പതിവായും കൃത്യമായും അനുഷ്ഠിക്കുന്നത് നടുവേദന കുറയ്ക്കുമെന്നു പഠനം. നിസ്‌കാരത്തില്‍ എല്ലാ പേശികളും ചലിക്കുന്നുണ്ട്. ശാരീരികാരോഗ്യത്തിന് ഏറെ സഹായകമായ യോഗയുടെ എല്ലാ വശങ്ങളും നിസ്‌കാരത്തില്‍ കടന്നു വരുന്നു. കൈ-കാല്‍ വിരലുകള്‍ തുടങ്ങി തലയുള്‍പ്പടെ നിസ്‌കാരമെന്ന എക്‌സര്‍സൈസില്‍ ഉള്‍പ്പെടാത്ത അവയവങ്ങള്‍ നമ്മുടെ ശരീരത്തിലില്ല. സുജൂദില്‍ തല താഴ്ത്തി വെക്കുമ്പോള്‍ തലച്ചോറിനാവശ്യമായ രക്തം ലഭിക്കുന്നത് നിസ്‌കാരത്തിന്റെ സുപ്രധാനമായൊരു ഗുണമാണ്.
ഇന്ന് സര്‍വ സാധാരണമായി കണ്ടു വരുന്ന മുട്ട് വേദനയുടെ പ്രധാന കാരണം മുട്ട് മടക്കലിന്റെ കുറവാണ്. മുട്ട് മടക്കാനുള്ള അവസരങ്ങള്‍ ഇന്ന് തുലോം വിരളമാണല്ലോ. അടുക്കളയില്‍ ഗ്യാസും, നിന്നടുപ്പും, മിക്‌സിയുമുള്ളതിനാല്‍ സ്ത്രീകളടക്കം എല്ലാ ജോലിയും നിന്നാണ് ചെയ്യുന്നത്. ഭക്ഷണം മേശയിലും, ടോയ്‌ലറ്റ് യൂറോപ്യനും കൂടിയാകുമ്പോള്‍ മുട്ടിന് നീര് വരാനുള്ള സാധ്യത വര്‍ധിക്കുന്നു. ഡോക്ടറെ സമീപിച്ചാല്‍, എക്‌സ്‌റേയും, സ്‌കാനിംഗും എടുപ്പിച്ചു തേയ്മാനമാണെന്ന് വിധിക്കുന്നു. ഇത്തരം രോഗികളോട് മുട്ട് മടക്കല്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ചാല്‍ അത്ഭുതാവഹമായ ഫലമണ് കണ്ടു വരുന്നത്. ഇവിടെയാണ് നിസ്‌കാരത്തിന്റെ ആരോഗ്യകരമായ പ്രസക്തി. തവണകളായുള്ള നിസ്‌കാരത്തിലെ ശാരീരിക ചലനങ്ങള്‍ മുഴുവന്‍ സന്ധിരോഗങ്ങള്‍ക്കും പരിഹാരമാണ്.
കുനിഞ്ഞും മുട്ടുമടക്കി നിലത്തിരുന്നും ഉള്ളതാണ് മുസ്‌ലിം പ്രാര്‍ഥനാരീതിയായ നിസ്കാരത്തിലെ ചലനങ്ങള്‍. പഠനം ഇസ്‌ലാമിക പ്രാര്‍ഥനയില്‍ മാത്രം കേന്ദ്രീകരിച്ചായിരുന്നു. എങ്കിലും ക്രിസ്ത്യന്‍, ജൂത പ്രാര്‍ഥനകളിലും ഇതിനോടു സാമ്യമുള്ള ചലനങ്ങളാണെന്നും യോഗ, ഫിസിക്കല്‍ തെറാപ്പി ഇവ ചേര്‍ന്നതാണെന്നും ഗവേഷകര്‍ പറഞ്ഞു. യുഎസിലെ ബിങ്ഹാംടണ്‍ സര്‍വകലാശാലയിലെ മുഹമ്മദ് ഖസാനേയുടെ നേതൃത്വത്തിലാണ് ഈ പഠനം നടത്തിയത്. നടുവേദന അകറ്റാനുള്ള യോഗയിലെയും ഫിസിക്കല്‍ തെറാപ്പിയിലെയും വ്യായാമങ്ങളുമായി നിസ്കാര ചലനങ്ങള്‍ക്കു സാമ്യമുണ്ട്. ‘ഉത്കണ്ഠയും പിരിമുറുക്കവും അകറ്റാന്‍ പ്രാര്‍ഥന സഹായിക്കും. നാഡികളുടെയും പേശികളുടെയും അസ്ഥികളുടെയും (നുെരൊമസ്കുല്‍ സ്കെലെറ്റല്) പ്രവര്‍ത്തന വൈകല്യങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സ കൂടിയാണ് പ്രാര്‍ഥനാ പ്രാര്‍ഥനാ ചടങ്ങുകള്‍’- ഖസാനേ പറയുന്നു.
പ്രാര്‍ഥനയിലെ ഓരോ നിലയും ചെയ്യുമ്പോഴുള്ള പരമാവധി കംപ്രഷന്‍ ശക്തി, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഒക്യുപ്പേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്ത് (ണീോശഃ) നിര്‍ദ്ദേശിക്കുന്ന സുരക്ഷാ പരിധിയിലും വളരെ കുറവാണ്. പതിവായുള്ള ഈ ശരീരചലനങ്ങള്‍ നടുവേദനയ്ക്കുള്ള ചികിത്സയായും കരുതാം എന്ന് ഗവേഷകര്‍ പറയുന്നു. ആരോഗ്യവാന്മാരായ ഇന്ത്യന്‍, ഏഷ്യന്‍, അമേരിക്കന്‍ സ്ത്രീപുരുഷന്മാരുടെ കംപ്യൂട്ടര്‍ നിര്‍മിത ഡിജിറ്റല്‍ മാതൃകകളാണ് പഠനത്തിനുപയോഗിച്ചത്. കുനിയുമ്പോഴാണ് നടുവിന് ഏറ്റവും സമ്മര്‍ദ്ദം കൊടുക്കുന്നത്. എന്നാല്‍ നടുവേദന ഉള്ളവര്‍ പ്രാര്‍ഥനാ സമയത്ത് ശരിയായ രീതിയില്‍ നടുവും പുറവും വളയ്ക്കുന്നത് വേദന കുറയ്ക്കും.