മോദി തന്നെയാണ് പ്രധാനമന്ത്രി; അത്തരം ചിന്തകളൊന്നുമില്ലെന്ന് നിതിന്‍ ഗഡ്ഗരി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി പദത്തിനായുള്ള മത്സരത്തില്‍ താന്‍ ഇല്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി. താന്‍ ഒരു തികഞ്ഞ ആര്‍.എസ്.എസുകാരന്‍ ആണെന്നും തന്നെ സംബന്ധിച്ച് രാജ്യമാണ് പ്രധാനമെന്നും ഗഡ്ഗരി പറഞ്ഞു.

” പ്രധാനമന്ത്രി പദം നേടാനായി ഞാന്‍ ഒന്നും ചെയ്യുന്നില്ല. പ്രധാനമന്ത്രി പദത്തിനായുള്ള മത്സരത്തിലും ഞാന്‍ ഇല്ല. നരേന്ദ്രമോദിയാണ് നമ്മുടെ പ്രധാനമന്ത്രി. തെരഞ്ഞെടുപ്പിന് ശേഷവും മോദി തന്നെ ആ പദവിയില്‍ തുടരും. ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ ഗഡ്ഗരി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞാന്‍ ഒരു ആര്‍.എസ്.എസുകാരനാണ്. രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് എന്റെ ദൗത്യം. മോദി ഭരണത്തിന് കീഴില്‍ രാജ്യം പുരോഗമിക്കുന്നുണ്ട്. ഞങ്ങള്‍ എല്ലാം അദ്ദേഹത്തിന് പിറകിലുണ്ട്. അദ്ദേഹത്തിന്റെ സ്വപ്നസാക്ഷാത്ക്കാരത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടത്തില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. എന്നെ പ്രധാനമന്ത്രിയാക്കുമോ എന്ന ചോദ്യം എവിടെ നിന്നാണ് ഉയര്‍ന്നത്?

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 200 സീറ്റ് നേടിയാല്‍ താങ്കള്‍ പ്രധാനമന്ത്രി പദത്തിലെത്തുമോ എന്ന ചോദ്യത്തിന് അതൊരു പകല്‍കിനാവ് മാത്രമാണെന്നായിരുന്നു ഗഡ്ഗരിയുടെ മറുപടി. കോണ്‍ഗ്രസ് മുക്ത ഭാരതത്തെ കുറിച്ചുള്ള ചോദ്യത്തിന് ബി.ജെ.പിയുടേയും കോണ്‍ഗ്രസിന്റേയും പ്രത്യയശാസ്ത്രം രണ്ടാണെന്നും എങ്കിലും ഇരുപാര്‍ട്ടികളും ശത്രുക്കള്‍ അല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അഭിപ്രായങ്ങളില്‍ വ്യത്യാസം കാണും. അത് മനുഷ്യസഹജമാണ്. അത് നമ്മുടെ സംസ്‌ക്കാരമാണ്. അടല്‍ബിഹാരി വാജ്പേയിയും, ജവഹര്‍ലാല്‍ നെഹ്റുവും ഇപ്പോള്‍ മോദിജിയും പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാടുകളെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും ഗഡ്ഗരി പറഞ്ഞു.

Top