കേരളത്തിന്‌ 60,000 കോടി നല്‍കും: അടുത്ത തെരഞ്ഞെടുപ്പില്‍ സി.പി.എം ഇല്ലാതെയാകും–കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

കൊല്ലം:  കേന്ദ്രസര്ക്കാര് കേരളത്തിന്‌ 60,000 കോടി രൂപ നല്‍കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത, ഷിപ്പിംഗ്, ജലവിഭവ, നദീവികസന, ഗംഗാ പുനരുജ്ജീവന വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. എന്നാല്‍ ഇത് ഇനത്തിലാണ് ഇത് നല്‍കുകയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

“ഞാന്‍ കേരളത്തിന്‌ 60,000 കോടി രൂപ നല്കാന്‍ പോകുകയാണ്. “-നിതിന്‍ ഗഡ്കരി പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് സി.പി.എം ഇല്ലാതെയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചുവപ്പ്-ജിഹാദി ഭീകരതയ്ക്കെതിരെ എല്ലാവര്‍ക്കും ജീവിക്കണം എന്ന മുദ്രാവാക്യമുയര്‍ത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്ക് കൊല്ലം കന്റോണ്‍മെന്റ് മൈതാനിയില്‍ നല്‍കിയ സ്വീകരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു ഗഡ്കരി.IMG_20171016_073730നേരത്തെ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യാനാഥ്, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്‍, ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, ദേശീയാധ്യക്ഷന്‍ അമിത് ഷാ തുടങ്ങി പ്രമുഖ ബി.ജെ.പി നേതാക്കള്‍ യാത്രയുടെ ഭാഗമായിരുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top