നിതീഷ് കുമാറിന്റെ നടപടിയെച്ചൊല്ലി ജെ.ഡി.യു പിളര്‍പ്പിലേക്ക്..നിതീഷ് വിശ്വാസ വോട്ടെടുപ്പിൽ പരാചയപ്പെടാൻ സാധ്യത ..

ന്യൂഡൽഹി: നിതീഷ് കുമാറിന്റെ നടപടിയെച്ചൊല്ലി ജെ.ഡി.യു പിളര്‍പ്പിലേക്ക്.ബിഹാറില്‍ മഹാസാഖ്യം വിട്ട് ബി.ജെ.പി പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ച നിതീഷ് കുമാറിന്റെ നടപടി ജെ.ഡി.യുവിന്റെ പിളർപ്പിന് എത്തിച്ചു . നിതീഷിന്റെ തീരുമാനത്തിനെതിരെ പാര്‍ട്ടി കേന്ദ്രങ്ങളില്‍ അമര്‍ഷം ശക്തമായതോടെ ശരത് യാദവ് പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തു. ഇന്നലെ വൈകീട്ട് ഡല്‍ഹിയിലായിരുന്നു യോഗം. ജെ.ഡി.യു ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ ശ്രീവാസ്തവ, എം.പി വീരേന്ദ്രകുമാര്‍ എം.പി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും ശരത് യാദവ് ഇന്നലെ കാലത്ത് ചര്‍ച്ച നടത്തിയിരുന്നു.യാദവിന്‍റെ വസതിയിൽ ചേർന്ന യോഗം മറ്റു പാർട്ടി നേതാക്കളുടെ അഭിപ്രായവും നിലപാടും ആരായാൻ തീരുമാനിച്ചു. രണ്ടു ദിവസത്തിനുള്ളിൽ ഭാവി പരിപാടികൾ പ്രഖ്യാപിക്കുമെന്നാണ് ജെഡിയു എംപി അരുണ്‍ ശ്രീവാസ്തവ പറഞ്ഞത്.

പാർലമെന്‍റ് സമ്മേളനം നടക്കുന്നതിനാൽ പാർട്ടി എംപിമാരെല്ലാം തന്നെ ഡൽഹിയിലാണുള്ളത്. രാജി ഉൾപ്പെടെ ബുധനാഴ്ചത്തെ നാടകീയ സംഭവങ്ങളെക്കുറിച്ച് ഒന്നും തന്നെ ഇവരെ അറിയിച്ചിരുന്നില്ല. അതിനാൽ നിതീഷ് ഇന്നലെ വീണ്ടും സത്യപ്രതിജ്ഞ ചെയ്തപ്പോൾ എംപിമാരും മറ്റും എത്തിയില്ല.നിതീഷിന്‍റെ രാജിയെക്കുറിച്ച് ഇന്നലെ രാവിലെ വരെ ശരദ് യാദവ് പ്രതികരിച്ചിരുന്നില്ല. ഇന്നലെ രാവിലെ യാദവിന്‍റെ വസതിയിലെത്തി അദ്ദേഹവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. ഇതിനു ശേഷമാണ് നിതീഷിന്‍റെ നടപടിയിൽ അദ്ദേഹം അതൃപ്തി അറിയിച്ചത്. എങ്കിലും പരസ്യമായി പ്രതികരണം നടത്തിയില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ രാവിലെ സത്യപ്രതിജ്ഞയ്ക്കു മുന്പായി യാദവുമായി ഫോണിൽ സംസാരിച്ച നിതീഷ്, ബിജെപിയുമായി സഖ്യം രൂപീകരിച്ച സാഹചര്യങ്ങൾ വിശദീകരിച്ചിരുന്നു.rahul -nitish lalu അതേസമയം, ശരദ് യാദവിനെ കൂടെക്കൂട്ടാനായി അദ്ദേഹത്തിനു ബിജെപി നേതൃത്വം കേന്ദ്രമന്ത്രിപദവി വാഗ്ദാനം ചെയ്തെന്നു റിപ്പോർ ട്ടുണ്ട്. എന്നാൽ, ഇക്കാര്യം അലി അൻവർ അൻസാരി നിഷേധിച്ചു.അരുണ്‍ ശ്രീവാസ്തവ, വീരേന്ദ്രകുമാർ, ജാവേദ് റാസ എന്നിവരും ഇന്നലെ ഡൽഹിയിൽ എംപിമാരുടെ യോഗത്തിൽ പങ്കെടുത്തു. ജെഡിയുവിന്‍റെ ദേശീയ വക്താവ് കെ.സി. ത്യാഗി നിതീഷിനൊപ്പമാണ്. എൻഡിഎ പ്രവേശനത്തെ സ്വാഗതം ചെയ്ത ത്യാഗി സത്യപ്രതിജ്ഞാ ചടങ്ങിലുംപങ്കെടുത്തു. പാർലമെന്‍റിലെ ഇരുസഭകളിലും കേന്ദ്രസർക്കാരുമായി സഹകരിക്കുമെന്നു ത്യാഗി പറഞ്ഞു.നിതീഷിന്‍റെ കാലുമാറ്റത്തെ പരസ്യമായി വിമർശിച്ചു രംഗത്തെത്തിയ ജെഡിയു നേതാവ് രാജ്യസഭാ എംപി അലി അൻവർ അൻസാരിയാണ്. നിതീഷിന്‍റെ നിലപാടിനെ പിന്തുണയ് ക്കാൻ തന്‍റെ മനഃസാക്ഷി അനുവദിക്കില്ലെന്നാണ് അൻസാരി പറഞ്ഞത്. ബിജെപിയുമായി യോജിപ്പിലെത്താൻ കഴിയില്ലെന്നും അൻസാരി വ്യക്തമാക്കി.

ആര്‍.ജെ.ഡി, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ക്കൊപ്പം ചേര്‍ന്ന് രൂപീകരിച്ച മഹാസഖ്യത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പിനെ നേരിട്ടാണ് നിതീഷ് കുമാര്‍ ബിഹാറില്‍ അധികാരത്തില്‍ എത്തിയത്. 80 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടും തെരഞ്ഞെടുപ്പിനു മുമ്പേ ഉണ്ടാക്കിയ ധാരണ പ്രകാരം ആര്‍.ജെ.ഡി, മുഖ്യമന്ത്രി പദം 71 സീറ്റുള്ള ജെ.ഡി.യുവിന് വിട്ടു നല്‍കുകയായിരുന്നു. എന്നാല്‍ പാതിവഴിയില്‍ സഖ്യം ഉപേക്ഷിച്ച് നിതീഷ് എന്‍.ഡി.എ ക്യാമ്പിലേക്ക് ചേക്കേറി. ആര്‍.ജെ.ഡി നേതാവും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്റെ രാജിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മുന്നണി വിടാന്‍ കാരണമെന്ന് നിതീഷ് അവകാശപ്പെടുന്നെങ്കിലും നേരത്തെ തയ്യാറാക്കിയ നാടകമാണിതെന്നാണ് ആര്‍.ജെ.ഡിയും കോണ്‍ഗ്രസും ആരോപിക്കുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ സ്വീകരിച്ച നിലപാട്, രാജി തീരുമാനത്തിനു പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിനായി ബി.ജെ.പി നടത്തിയ ചരടുവലികള്‍ എന്നിവയെല്ലാം ഇതിന് തെളിവായി ഇരു കക്ഷികളും ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഇന്ന് നടക്കുന്ന വിശ്വാസ വോട്ടെടുപ്പ് പുതിയ സര്‍ക്കാറിന്റെ ഭാവിയില്‍ നിര്‍ണായകമാകും. 243 അംഗ സഭയില്‍ 122 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ജെ.ഡി.യുവിന് 71ഉം ബി.ജെ.പിക്ക് 58ഉം അംഗങ്ങളുണ്ട്. എന്നാല്‍ ജെ.ഡി.യു ക്യാമ്പിലെ ഏഴോ അതില്‍ കൂടുതലോ അംഗങ്ങള്‍ എതിര്‍ത്ത് വോട്ടു ചെയ്യുകയോ വിട്ടുനില്‍ക്കുകയോ ചെയ്താല്‍ വിശ്വാസ വോട്ടെടുപ്പ് പരാജയപ്പെ

Top