ബീഹാറില്‍ വിശ്വാസം നിതീഷ് കുമാറിനൊപ്പം

പട്ന: ബീഹാറില്‍ വിശ്വാസ വോട്ടെടുപ്പില്‍ നിതീഷ് കുമാരിന് ഭൂരിപക്ഷം. കേവല ഭൂരിപക്ഷത്തിന് 122 സീറ്റു വേണ്ട ബിഹാർ നിയമസഭയിൽ ബിജെപിയുടെ പിന്തുണയോടെ ഒന്പത് എംഎൽഎമാരുടെ അധികം പിന്തുണ നേടിയാണ് നിതീഷ് ആറാംവട്ടം മുഖ്യമന്ത്രി കസേരയിൽ ഇരിപ്പുറപ്പിച്ചത്. ബിഹാറിന്‍റെ വികസനത്തിൽ മാത്രമായിരിക്കും സർക്കാരിന്‍റെ ശ്രദ്ധയെന്ന് വിശ്വാസവോട്ടെടുപ്പിന് ശേഷം നിതീഷ് പ്രതികരിച്ചു. ബീഹാര്‍ രാഷ്ട്രീയത്തെ ഇളക്കിമറിച്ച നാടകീയ രംഗങ്ങള്‍ക്ക് ഒടുവിലാണ് രാജി വെച്ച്‌ 14 മണിക്കൂറുകള്‍ക്കുള്ളില്‍ നീതീഷ് കുമാര്‍ എന്‍ഡിഎയുടെ പിന്തുണയോടെ വീണ്ടും ബീഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ബിജെപിയുടെ പിന്തുണയോടെ വ്യാഴാഴ്ചയാണ് യനിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദിയാണ് നിതീഷ് കുമാറിനൊപ്പം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

മഹാസഖ്യത്തില്‍ നിന്ന് പിന്മാറിയ നിതീഷ് കുമാര്‍ ബുധനാഴ്ച വൈകിട്ടാണ് രാജി വെച്ചത്. തുടര്‍ന്ന് ബിജെപി നേതാക്കളായ സുശീല്‍ കുമാര്‍ മോദി, നിത്യാനന്ദ് റായി എന്നിവരുള്‍പ്പെട്ട എംഎല്‍എമാരുടെ സംഘമാണ് ബിജെപി പിന്തുണ പ്രഖ്യാപിച്ചതോടെ നിതീഷ് കുമാറിന്‍റെ വസതിയിലെത്തി സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയത്. തുടര്‍ന്നാണ് നിതീഷ് കുമാറിന്‍റെ ജെഡിയു എന്‍ഡിഎ സഖ്യത്തിന്‍റെ ഭാഗമായത്.മഹാസഖ്യം പിളർത്തി ബിജെപിക്കൊപ്പം ചേർന്നു സർക്കാർ രൂപീകരിച്ച നിതീഷിനെ കടുത്ത വിമർശനങ്ങളുമായാണ് ആർജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവ് നേരിട്ടത്. അധികാരത്തിന് വേണ്ടി എന്തും ചെയ്യുന്ന ആളാണ് നിതീഷ് എന്ന് വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി തേജസ്വി യാദവ് ആരോപിച്ചു. നിതീഷിന്‍റെ യഥാർഥ മുഖം പുറത്തുവന്നുവെന്ന് ലാലുപ്രസാദ് യാദവും വിമർശിച്ചു.അഴിമതിയാരോപണ വിധേയനായ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവയ്ക്കില്ലെന്നു ലാലു പ്രസാദ് യാദവ് ഉറച്ച നിലപാട് എടുത്തതോടെയാണു നിതീഷ് രാജിവച്ചത്. ഇതോടെ നിതീഷ്കുമാറിനെ പിന്തുണയ്ക്കാൻ ബിജെപി പാർലമെന്‍ററി ബോർഡ് തീരുമാനിച്ചു. ബിജെപിയുടെ പിന്തുണ ലഭിച്ചതോടെ സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം നിതീഷ് നേടുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top