ആ അനുഭവം മറക്കാനാവാത്തത്; മിസ് യു ലാലേട്ടാ; നിവിന്‍പോളി

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. നിവിന്‍ പോളിയാണ് നായകന്‍. കൊച്ചുണ്ണിയുടെ ആത്മസുഹൃത്ത് ഇത്തിക്കര പക്കിയായി എത്തുന്നത് മോഹന്‍ലാല്‍ ആണ്. മോഹന്‍ലാലും നിവിന്‍ പോളും ഒന്നിച്ചുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ തന്റെ കഥാപാത്രം മനോഹരമാക്കി മോഹന്‍ലാല്‍ കൊച്ചുണ്ണിയുടെ സെറ്റില്‍ നിന്നും പുറത്തുകടന്നിരിക്കുകയാണ്. ലാലേട്ടന്റെ രംഗങ്ങളുടെ ഷൂട്ട് അവസാനിച്ച കാര്യം നിവിന്‍ പോളിയാണ് ആരാധകരോട് പങ്കുവെച്ചത്. ”ആരാണോ നിങ്ങള്‍ക്ക് പ്രചോദനമായത് അവരോടൊപ്പം തന്നെ പ്രവര്‍ത്തിക്കുക എന്നത് ഒരു ഭാഗ്യമാണ്. മറക്കാനാവാത്ത ഒരനുഭവമാണ്. സെറ്റില്‍ താങ്കളെ മിസ് ചെയ്യുന്നു ലാലേട്ടാ”. നിവിന്‍പോളി കുറിച്ചു. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആദ്യമായാണ് മോഹന്‍ലാലും നിവിന്‍ പോളിയും ഒരേ തിരശ്ശീലയില്‍ ഒന്നിക്കുന്നത്. രണ്ടര മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ 20 മിനിറ്റ് കാമിയോയിലാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് വിവരം. ഇത്തിക്കര പക്കി കായംകുളം കൊച്ചുണ്ണിയുടെ ഉറ്റ ചങ്ങാതിയും കൊച്ചുണ്ണിയെപോലെ തന്നെ ഒരു തികഞ്ഞ കള്ളനുമായിരുന്നു.  പണക്കാരില്‍ നിന്നും മോഷ്ടിച്ച്  ആ പണം പാവപ്പെട്ടവര്‍ക്കും അയല്‍ വാസികള്‍ക്കും  വീതിച്ചു കൊടുക്കുന്ന വ്യക്തിയാണ് ഇത്തിക്കര പക്കി.

Top