പ്രേമം ഫെയിം അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ നിവിന്‍ പോളിക്ക് ഒപ്പം വീണ്ടും ശ്രിന്ദ എത്തുന്നു. രണ്ടു വര്‍ഷത്തിനു ശേഷമാണ് വീണ്ടും ഇരുവരും ഒന്നിക്കുന്നത്.നിവിന്‍ പോളിയെ നായകനാക്കി ഏബ്രിഡ് ഷൈന്‍ ഒരുക്കിയ 1983 എന്ന ചിത്രത്തിലെ സുശീല എന്ന കഥാപാത്രത്തെ ആരും മറക്കില്ല. ഇപ്പോള്‍ നിവിന്റെയൊപ്പം വീണ്ടും എത്തുകയാണ് ശ്രിന്ദ.
മേരിയെന്നാണ് ശ്രിന്ദയുടെ കഥാപാത്രത്തിന്റെ പേര്. സസ്‌പെന്‍സ് ഉള്ള ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ് ചിത്രം. ഇതിലും 1983ലെ ഹാസ്യവുമായി സമാനതകളുണ്ടായിരിക്കും എന്നും താരം പറയുന്നു. മോഡലായ ഐശ്വര്യ ലക്ഷ്‌മി, അഹാന കൃഷ്‌ണകുമാര്‍, കൃഷ്‌ണ ശങ്കര്‍, സിജു വില്‍സണ്‍, ഷറഫുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.
‘ആക്ഷന്‍ ഹീറോ ബിജു’വിന് ശേഷം പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി നിർമിക്കുന്ന ചിത്രമാണ് ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’. നിവിൻ തന്നെയാണ് നായകൻ. അഹാന കൃഷ്ണകുമാറും ഐശ്വര്യ ലക്ഷ്മിയുമാണ് നായികമാർ.
പ്രേമം സിനിമയിൽ അഭിനയിച്ച കൃഷ്ണ ശങ്കർ, ഷറഫുദ്ധിൻ , സിജു വിൽസൺ തുടങ്ങിയവരും ലാൽ, ദിലീഷ് പോത്തൻ, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിലെ മറ്റുതാരങ്ങളാണ്. മുകേഷാണ് ഛായാഗ്രാഹകണം നിർവഹിക്കുന്നത്. ജസ്റ്റിൻ വർഗീസാണ് സംഗീത സംവിധായകൻ.
സിനിമയുടെ പൂജയും സ്വിച് ഓണും കൊച്ചി അഞ്ചുമന ക്ഷേത്രത്തിൽ വെച്ച് നടന്നു. ലാൽ , റോഷൻ ആൻഡ്‌റൂസ് , കുഞ്ചാക്കോ ബോബൻ , നായികമാരായ അഹാന കൃഷ്ണകുമാർ , ഐശ്വര്യ , നിർമ്മാതാക്കളായ രഞ്ജിത്ത് രജപുത്ര, പി .രാജേഷ് , ആന്റണി പെരുമ്പാവൂർ , നടനും സംവിധായകനുമായ ദിലീഷ് പോത്തൻ , തിരക്കഥാകൃത്തായ ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് ഭദ്രദീപം തെളിയിച്ചത്.