ഇടതുസര്‍ക്കാര്‍ പ്രവാസികളെ കൈവിടില്ല; പ്രവാസികള്‍ക്കായി സമഗ്ര പുനരധിവാസ പദ്ധതിയെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: പ്രവാസികള്‍ക്കായി സമഗ്ര പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. സംസ്ഥാനത്ത് 24 ലക്ഷം പ്രവാസികളുണ്ട്. ഇവര്‍ പ്രതിവര്‍ഷം 1, 30,000 കോടി രൂപ അയ്ക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ ആകെ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 40 ശതമാനം പ്രവാസികളുടെ സംഭാവനയാണ്. ജൂണ്‍ വരെ വിവിധ ബാങ്കുകളിലേക്ക് 1,42,669 കോടി രൂപ വിദേശ പണം എത്തിയിട്ടുണ്ട്. അതേസമയം വിമാനയാത്രാ നിരക്കിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരാണ് ഇടപെടേണ്ടതെന്നും വിജയന്‍ എം.ഉമ്മര്‍, നെല്ലിക്കുന്ന്, പി.അബ്ദുല്‍ ഹമീദ്, ആബിദ് ഹുസൈന്‍ തങ്ങള്‍, പി.ഉബൈദുള്ള എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു.

ഐ.ടി നയത്തിന്റെ കരട് രൂപരേഖ അന്തിമ ഘട്ടത്തിലാണ്. ജനങ്ങളില്‍ നിന്നും ഓഹരി ഉടമകളില്‍ നിന്നും അഭിപ്രായം സ്വീകരിച്ച് അന്തിമ നയം പ്രഖ്യാപിക്കുമെന്ന് സി.കെ. ആശ, സി. ദിവാകരന്‍ എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കപ്പല്‍ മാര്‍ഗം മണല്‍ ഇറക്കുമതിക്കായി രണ്ട് കോടി രൂപ സ്വകാര്യ കമ്പനിക്കു നല്‍കിയെങ്കിലും മണല്‍ ലഭിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പി.ടിഎ. റഹീമിനെ അറിയിച്ചു. സിഡ്കോ വഴി കല്‍ക്കട്ട കേന്ദ്രമാക്കിയുള്ള ലിങ്ക ലാന്‍ഡ് ട്രെഡേഴ്സ് കമ്പനിയ്ക്കായിരുന്നു കരാര്‍. പണം തിരികെപ്പിടിക്കാന്‍ നടപടി ആരംഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top