ബന്ധങ്ങളുടെ ഹൃദ്യത നിലനിര്‍ത്താന്‍ ഞാവള്ളി കുടുംബക്കാര്‍ യു.കെയില്‍ ഒന്നിച്ചു കൂടും.ജൂണ്‍ 10ന് നടക്കുന്ന കുടുംബ കൂട്ടായ്മക്ക് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ അതിഥി

തോമസ് ജോര്‍ജ്

ലണ്ടന്‍ :പ്രവാസലോകത്ത് പുത്തന്‍ തുടക്കം.യുകെയില്‍ ആദ്യമായി ഞാവള്ളി കുടുംബ കൂട്ടായ്മ ജൂണ്‍ 10ന് വോള്‍വര്‍ഹാംപ്റ്റണില്‍ നടക്കും .കുടുംബ ബന്ധങ്ങള്‍ കണ്ണിയറ്റു പോകുന്ന കാലത്ത് ബന്ധങ്ങളുടെ ഹൃദ്യത നിലനിര്‍ത്തുക എന്നത് വിഷമകരം ആകുന്ന കാലഘട്ടത്തിലൂടെയാണ് മനുഷ്യന്‍ കടന്നുപോകുന്നത്.കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം തിരിച്ചറിയയാനും ബന്ധങ്ങള്‍ ഊട്ടിഉറപ്പിക്കാനും കുടുംബങ്ങളുടെ കൂടിച്ചേരള്‍ അനിവാര്യമാണ്.കുടുംബങ്ങളുടെ കൂട്ടായ്മ സമൂഹനന്മയ്ക്ക് അനിവാര്യമാണെന്ന തിരിച്ചറിവില്‍ പ്രവാസലോകത്ത് ആദ്യമായി യു.കെയില്‍ ഞാവള്ളി കുടുംബ കൂട്ടായ്മ സംഘടിപ്പിക്കുകയാണ്.njavalli ina
ജില്ലാടിസ്ഥാനത്തിലും ഗ്രാമങ്ങളുടെയും ഇടവകകളുടെയും അടിസ്ഥാനത്തിലും ഒക്കെ സംഘടിപ്പിക്കുന്ന കൂട്ടായ്മയില്‍ നിന്നും വ്യത്യസ്തമായിട്ടാണ് യുകെയില്‍ ആദ്യമായി ഒരേ കുടുംബങ്ങളില്‍ നിന്നും എത്തിയവരുടെ ഒരു കൂട്ടായ്മ ഒരുക്കി വ്യത്യസ്തമാക്കുകയാണ് ഞാവള്ളി കുടുംബ കൂട്ടായ്മ. ഞാവള്ളി കലാ കുടുംബത്തിന്റെ തായ് വഴി കുടുംബങ്ങളില്‍ നിന്നും യുകെയില്‍ എത്തിയിട്ടുള്ള 42 കുടുംബങ്ങളാണ് പ്രഥമ സമ്മേളനത്തില്‍ എത്തിച്ചേരുന്നത്. ജൂണ്‍ 10ന് വോള്‍വര്‍ഹാംപ്റ്റണില്‍ വച്ചാണ് ആദ്യ സംഗമംനടക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുടുംബകൂട്ടായ്മക്ക് മുഖ്യ അതിഥിയായി എത്തുന്നത് യുകെയിലെ സീറോ മലബാര്‍ പ്രഥമ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആണ്. കുടുംബാംഗങ്ങള്‍ തമ്മില്‍ പരസ്പരം അറിയുന്നതിനും കൂടുതല്‍ പരിചയപ്പെടുന്നതിനുമായി ഒരുക്കിയിരിക്കുന്ന പ്രഥമ സമ്മേളനത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.1996 ല്‍ പാലായില്‍ സ്ഥാപിതമായ ഞാവള്ളി കുടുംബ കൂട്ടായ്മ എല്ലാ വര്‍ഷവും വ്യത്യസ്തങ്ങളായ പരിപാടികളിലൂടെ ഏറെ ശ്രദ്ധിക്കപ്പെടുന്നു.കുടുംബ ബന്ധങ്ങളുടെ തിരിച്ചറിവില്‍ നിന്ന് യുവതലമുറ കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും പുറകെ തിരിഞ്ഞിരിക്കുന്നത് വര്‍ദ്ധിച്ചുവരുകയാണ്.

പ്രത്യേകിച്ച് പ്രവാസലോകത്തും . 1njaപരസ്പരം മനസ്സിലാക്കുവാനും ബഹുമാനം പ്രകടിപ്പിക്കുവാനും സ്‌നേഹം പങ്കുവെയ്ക്കുവാനും കുടുംബംയോഗ പ്രവര്‍ത്തനങ്ങളിലൂടെ കഴിയുന്നത് നിസ്സാരമായി കാണാന്‍ കഴിയുകയില്ല.ന്യുക്ളിയര്‍ കുടുംബത്തിലേക്ക് ഒതുങ്ങിയ യൂറോപ്യന്‍ ജീവിതത്തില്‍ കുടുംബബന്ധങ്ങള്‍ കോര്‍ത്തിണക്കാനുള്ള ശ്രമത്തിനു പുതിയ തുടക്കമാവുകയാണ് ഞാവള്ളി കുടുംബ സംഗമത്തിലൂടെ .ഞാവള്ളി കുടുംബത്തില്‍ പെട്ടവര്‍ ഇതൊരു അറിയിപ്പായി കരുതി കൂട്ടായ്മയിലേക്ക് എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സഖറിയാസ് ഞാവള്ളി: 07939539405

ബെന്നി തെരുവംകുന്നേല്‍ : 07398717843

മാത്യു അലക്സാണ്ടര്‍: 07904954471

സതീഷ് ഞാവള്ളി: 07538406263

Top