എൻ.കെ. പ്രേമചന്ദ്രന് മികച്ച പാർലമെന്റേറിയനുള്ള അവാർഡ്

ന്യൂഡൽഹി: എൻ.കെ. പ്രേമചന്ദ്രൻ എംപിയെ മികച്ച പാർലമെന്‍റേറിയനായി തെരഞ്ഞെടുത്തു. അടുത്തമാസം തുടങ്ങുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനിടെ ഉപരാഷ്ട്രപതി ഡോ. ഹമീദ് അൻസാരിയും ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജനും ചേർന്ന് അവാർഡ് സമ്മാനിക്കും.ലോക്മത് മീഡിയ ഗ്രൂപ്പ് ഏർപ്പെടുത്തിയ ബെസ്റ്റ് പാർലമെന്‍റേറിയൻ ഓഫ് ദി ഇയർ-2017 എന്ന ബഹുമതിയാണിത്.

മുൻ ലോക്സഭ സ്പീക്കർ ശിവരാജ് പാട്ടീൽ, മുൻ കേന്ദ്രമന്ത്രി മുരളി മനോഹർ ജോഷി, ലോക്സഭയിൽ കോണ്‍ഗ്രസ് സഭാകക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ജെഡിയു നേതാവ് ശരത് യാദവ്, ലോക്മത് എഡിറ്റോറിയൽ ബോർഡ് ചെയർമാനും മുൻ രാജ്യസഭാംഗവുമായ വിജയ് ദാർദ, മുൻ ലോക്സഭ സെക്രട്ടറി സുഭാഷ് കശ്യപ്, മാധ്യമ പ്രവർത്തകരായ രജത് ശർമ, രാജ്ദീപ് സർദേശായി, ഹരീഷ് ഗുപ്ത എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുൻ ലോക്സഭാ സ്പീക്കർ ശിവരാജ് പാട്ടീൽ, മുൻ കേന്ദ്രമന്ത്രിയും എം.പിയുമായ മുരളി മനോഹർ ജോഷി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് മല്ലിഖാർജുന ഖാർഗെ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ജെ.ഡി.യു നേതാവ് ശരത് യാദവ്, ലോക്മത് എഡിറ്റോറിയൽ ബോർഡ് ചെയർമാനും മുൻ എം.പിയുമായ വിജയ് ദാർദ, ഇന്ത്യ ടി.വി ചെയർമാൻ രജത് ശർമ്മ, പ്രമുഖ മാദ്ധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി, ലോക്മത് ഗ്രൂപ്പ് നാഷണൽ എഡിറ്റർ ഹരീഷ് ഗുപ്ത എന്നിവരടങ്ങിയ പത്തംഗ ജൂറിയാണ് പ്രേമചന്ദ്രനെ തിരഞ്ഞെടുത്തത്.പുരസ്കാരം പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം തുടങ്ങുന്നതിന്‍റെ ആദ്യത്തെ ആഴ്ചയിൽ ഡൽഹിയിലെ ബാലയോഗി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി ഹമീദ് അൻസാരി, ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ എന്നിവർ ചേർന്ന് സമ്മാനിക്കും.

Top