രമ്യ തോൽക്കും;ചേലക്കരയിൽ സുധീർ പാട്ടുംപാടി തോൽപ്പിക്കും !ബിജുവിനെ പോലും വിറപ്പിച്ച നേതാവ് സുധീര്‍ ചില്ലറക്കാരനല്ല.കോണ്‍ഗ്രസ് തകരും !

ചേലക്കര: ചേലക്കരയിൽ രാമായ ഹരിദാസിനെ സുധീർ പാട്ടുംപാടി തോൽപ്പിക്കും !ബിജുവിനെ പോലും വിറപ്പിച്ച നേതാവ് സുധീര്‍ ചില്ലറക്കാരനല്ല.കോണ്‍ഗ്രസ് തകരും !രമ്യ തോൽക്കും .പിവി അന്‍വറിന്റെ ഡിഎംകെ സ്ഥാനാര്‍ത്ഥിയായി ചേലക്കരയില്‍ എന്‍ കെ സുധീര്‍ വരുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാകാന്‍ സാധ്യത. കോണ്‍ഗ്രസ് ഈ വാദം അംഗീകരിക്കുന്നില്ലെങ്കിലും മണ്ഡലത്തിലെ മുന്‍കാല തിരഞ്ഞെടുപ്പിലെ കണക്കുകള്‍ കോണ്‍ഗ്രസിന് അത്ര നല്ലതല്ല. ചേലക്കര നിയമസഭാ മണ്ഡലത്തിലും ചേലക്കര ഉള്‍പ്പെടുന്ന ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലും മികച്ച പ്രകടനം കാഴ്ച വെച്ച ചരിത്രമാണ് സുധീറിനുള്ളത്.

ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും മഴ ശക്തമാകും; ഒരാഴ്ച വ്യാപക മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ് ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും മഴ ശക്തമാകും; ഒരാഴ്ച വ്യാപക മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ് 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ കോണ്‍ഗ്രസ് നേതാവായി മത്സരിച്ച ആളാണ് സുധീര്‍. അന്ന് പരാജയപ്പെട്ടെങ്കിലും ഇടത് കോട്ടയില്‍ സി പി എമ്മിന്റെ പി കെ ബിജുവിന് ശക്തമായ മത്സരം സമ്മാനിച്ചാണ് സുധീര്‍ കീഴടങ്ങിയത്. പി കെ ബിജുവിനോട് 20962 വോട്ടുകള്‍ക്കായിരുന്നു സുധീര്‍ പരാജയപ്പെട്ടത്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 43.5 ശതമാനം നേടാനും അദ്ദേഹത്തിനായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാത്രമല്ല അന്ന് ചേലക്കര നിയമസഭാ മണ്ഡലത്തില്‍ പി കെ ബിജുവിന്റെ ഭൂരിപക്ഷം കുറയ്ക്കാനും സുധീറിന് സാധിച്ചിരുന്നു. ഇടതിന്റെ ഉറച്ച കോട്ടയായിട്ടും പി കെ ബിജുവിന് അന്ന് 2459 വോട്ടുകളുടെ ലീഡ് മാത്രമാണ് ലഭിച്ചത്. എന്നാല്‍ ഈ കണക്കുകളെല്ലാം ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ അപ്രസക്തമാണ് എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. സുധീറിന് 2009 ല്‍ ലഭിച്ചത് കോണ്‍ഗ്രസ് തരംഗത്തിന്റെ ഭാഗമായുള്ള വോട്ടാണ് എന്നാണ് കോണ്‍ഗ്രസിന്റെ വാദം.

ഈ രാശിക്കാർ തൊടുന്നതെല്ലാം പാെന്നാകും; വെറും യോ​ഗമല്ല, ഒക്ടോബർ 24 മുതൽ ഗുരുപുഷ്യ യോ​​ഗം
ഈ രാശിക്കാർ തൊടുന്നതെല്ലാം പാെന്നാകും; വെറും യോ​ഗമല്ല, ഒക്ടോബർ 24 മുതൽ ഗുരുപുഷ്യ യോ​​ഗം
വ്യക്തിപരമായി വോട്ട് സമാഹരിക്കാനുള്ള പ്രഭാവം സുധീറിനില്ല എന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു. തൃശൂര്‍ ജില്ലയ്ക്ക് പുറത്ത് അത്ര കേട്ടുകേള്‍വിയില്ലാത്തൊരു പ്രാദേശിക നേതാവ് മാത്രമാണ് സുധീര്‍ എന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. പാര്‍ട്ടി അണികള്‍ക്കിടയില്‍ സ്വാധീനവും സ്വീകാര്യതയും ഉള്ള നേതാവല്ല സുധീര്‍. എങ്കിലും പി വി അന്‍വറിന്റെ പിന്തുണ ആരെയാണ് ബാധിക്കാന്‍ പോകുന്നത് എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഇടത് വോട്ടുകളില്‍ നേരിയ പിളര്‍പ്പുണ്ടാക്കാന്‍ സുധീറിന് സാധിക്കും എന്ന് കണക്കുകൂട്ടലിലാണ് ഡിഎംകെ. കോണ്‍ഗ്രസിലെ അതൃപ്തരുടെ വോട്ടുകളും സുധീറിന് ലഭിക്കും. കോണ്‍ഗ്രസിലെ അതൃപ്തരുടെ വോട്ടുകള്‍ക്കൊപ്പം ഇടത് വോട്ടുകള്‍ സുധീര്‍ സമാഹരിക്കുന്നത് രമ്യ ഹരിദാസിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാകും. എന്നാല്‍ ഇത് മുന്‍കൂട്ടി കണ്ടുള്ള പ്രവര്‍ത്തനങ്ങളും കോണ്‍ഗ്രസ് അടിത്തട്ടില്‍ നടത്തുന്നുണ്ട്.

അതേസമയം മൂന്ന് പതിറ്റാണ്ടായി ഇടതിനൊപ്പം നില്‍ക്കുന്ന ചേലക്കരയെ മാറ്റി മറിക്കാനുള്ള രാഷ്ട്രീയ സാഹചര്യമൊന്നും പുതുതായി വന്നിട്ടില്ല എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. യു ആര്‍ പ്രദീപായിരിക്കും സിപിഎം സ്ഥാനാര്‍ത്ഥി എന്ന് വ്യക്തമായ സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യങ്ങള്‍ക്കും വഴിയില്ല. ഇതുവഴി തങ്ങളുടെ ഉറച്ച വോട്ടുകള്‍ സ്വന്തമാക്കാം എന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് ക്യാംപ്.

 

Top