കണ്ണൂര്‍:കതിരൂര്‍ മനോജ് വധകേസില്‍ പി ജയരാജന് മുന്‍കൂര്‍ ജാമ്യമില്ല.തലശേരി ജില്ല സെഷന്‍സ് കോടതി ജയരാജന്റെ ജാമ്യാപേക്ഷ തള്ളി.മുന്‍പ് ജാമ്യാപേക്ഷ നല്‍കിയപ്പോഴെല്ലാം ജയരാജന്‍ പ്രതിയല്ലെന്ന് സിബിഐ പറഞ്ഞിരുന്നു.ഇത് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കണമെന്ന് സിപിഎം അഭിഭാഷകന്‍ വാദിച്ചത്.എന്നാല്‍ ആ ഘട്ടത്തില്‍ ജയരാജന്‍ പ്രതിയല്ലെന്ന് മാത്രമാണ്‍’ തങ്ങള്‍ പറഞ്ഞതെന്നും ജയരാജനെ പ്രതിയാക്കന്‍ മതിയായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും സിബിഐ കോടതിയെ ബോധിപ്പിച്ചു.കേസില്‍ 25-ാം പ്രതിയായ ജയരാജനെ ചോദ്യം ചെയ്യാന്‍ ആവശ്യമായ നടപടി എടുക്കണമെന്നാണ് സിബിഐയുടെ ആവശ്യം.ഇത് കൂടി പരിഗണിച്ചാണ് ജയരാജന്റെ മുന്‍കൂര്‍ ജാമ്യം കോടതി നിഷേധിച്ചത്.ജയരാജന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനാണ് സിപിഎം തീരുമാനം.എന്നാല്‍ അതിന് മുന്‍പ് ആശുപത്രിയില്‍ എത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കവും സിബിഐയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമോ എന്നും സംശയമുണ്ട്.അതെസമയം ആശുപത്രിയില്‍ അദ്ധേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് തങ്ങള്‍ അന്വേഷണം നടത്തി വരികയാണെന്നാണ് സിബിഐ വൃത്തങ്ങള്‍ പറയുന്നു.
പ്രതിപ്പട്ടികയില്‍ ഉള്‍പെടുത്തിയ ജയരാജനെതിരായി യുഎപിഎ ചുമത്തിയിട്ടുണ്ട്.