അപകടം മണത്ത പിണറായി മുട്ടുമടക്കി !പാലാ ബിഷപ്പിനെതിരെ കേസെടുക്കേണ്ടതില്ലന്ന് മുഖ്യമന്ത്രി..

തിരുവനന്തപുരം: നാര്‍കോട്ടിക് ജിഹാദ് പമാര്‍ശത്തിന്റെ പേരില്‍ പാലാ ബിഷപ്പിനെതിരെ കേസെടുക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരി മാഫിയ ലോകവ്യാപകായ പ്രതിഭാസമാണ്. എന്നാല്‍ അതിന് മത ചിഹ്നം നല്‍കേണ്ട കാര്യമില്ല. വിദ്വേഷ പ്രചാരകര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.സമുദായങ്ങള്‍ തമ്മില്‍ നല്ല രീതിയിലുള്ള യോജിപ്പുണ്ടാക്കിയെടുക്കുകയാണ് പ്രധാനമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സമൂഹത്തിന്റെ ഐക്യം നിലനിര്‍ത്താനുള്ള ശ്രമമാണ് എല്ലാവരില്‍ നിന്നും ഉണ്ടാവേണ്ടത്.നമ്മുടെ നാടിൻ്റെ മതനിരപേക്ഷതയും അതിൻ്റെ ഭാഗമായുള്ള പ്രത്യേകത നിലനിൽക്കണം എന്നാഗ്രഹിക്കുന്നവരാണ് ന്യൂനപക്ഷ/ഭൂരിപക്ഷ വിഭാഗത്തിലെ മഹാഭൂരിപക്ഷം പേരും. അതിന് ഉതകുന്ന തരത്തിലുള്ള സമീപനമാണ് സ്വീകരിക്കേണ്ടത്. അതിന് വിരുദ്ധമായ രീതിയൽ സമൂഹത്തെ മാറ്റാനുള്ള നീക്കം ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവാൻ പാടില്ല. നർക്കോട്ടിക്ക് മാഫിയ എന്ന് കേട്ടിട്ടുണ്ട്. ഇത് ലോകത്ത് തന്നെ വലിയ തോതിൽ തന്നെ പ്രവർത്തിക്കുന്ന മാഫിയ സംഘമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവർ ചില സർക്കാരിനേക്കാളും ശക്തമാണ്. അങ്ങനെയുള്ള മാഫിയകളെ എല്ലാവർക്കും അറിയാം. എന്നാൽ അതിനെ മാഫിയ ആയി മാത്രമാണ് കാണേണ്ടത്. അതിന് ഏതെങ്കിലും മതചിഹ്നം നൽകാൻ പാടില്ല. വിഷയത്തിൽ പാലാ ിഷപ്പിന്റേതായിട്ടുള്ള വിശദീകരണങ്ങൾ വന്നിട്ടുണ്ട്. അതിൽ ഏതെങ്കിലും തരത്തിലുള്ള മതസ്പർദ്ദ ഉണ്ടാക്കാൻ ഉദ്ദേശിച്ചിട്ടില്ല. സമുദായാംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകുക മാത്രമാണ് ഉദ്ദേശിച്ചതെന്നാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങൾ കൂടുതൽ പ്രകോപനപരമായി പോകാതിരിക്കാൻ ശ്രദ്ധിക്കണം.

മാഫിയകളെ മാഫിയ ആയിത്തന്നെ കാണണമെന്നും, അതിന് മത ചിഹ്നങ്ങളുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും മതസ്പര്‍ധയുണ്ടാക്കാന്‍ വേണ്ടിയല്ല, മറിച്ച്‌, തങ്ങളുടെ സമുദായത്തിലുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നു ഉദ്ദേശ്യമെന്നും സംഭവത്തെ കുറിച്ച്‌ പാലാ ബിഷപ്പ് വ്യക്തമാക്കി കഴിഞ്ഞിട്ടുള്ള കാര്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നാര്‍കോട്ടിക് ജിഹാദ് എന്നത് മനസ്സിലാക്കാന്‍ പറ്റാത്ത കാര്യമാണ്. അത്തരം ഏതെങ്കിലും പ്രവര്‍ത്തനങ്ങളും സംസ്ഥാനത്ത് എവിടെയും നടക്കുന്നില്ല. പുറംരാജ്യങ്ങളിലുള്ളതു പോലെ ഇവിടെ വലിയ മാഫിയകള്‍ ആയി ലഹരി സംഘങ്ങള്‍ വളര്‍ന്നിട്ടില്ല എന്നുള്ളതാണ് സത്യം. സര്‍ക്കാരുകളെക്കാള്‍ ശക്തരായ നാര്‍കോട്ടിക് മാഫിയകളെ പോലെ സംസ്ഥാനത്തോ രാജ്യത്തോ സംഘടിതമായി ഏതെങ്കിലും സംഘങ്ങളൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഷയത്തില്‍ ഇരു കൂട്ടരെയും സര്‍ക്കാരിന്റെ മുന്‍ഗണനയില്‍ വിളിച്ചുവരുത്തി സര്‍വ്വകക്ഷി യോഗം നടത്തണമെന്ന് പ്രതിപക്ഷത്തിന്റെ നിര്‍ദേശം പരിഗണിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിദ്വേഷ പ്രചാരണം നടത്തിയാല്‍ ചര്‍ച്ചയുണ്ടാവില്ല കര്‍ശന നടപടിയാണ് സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

സമുദായത്തിന്റെ ഉന്നമനത്തിനായി മതമേലധ്യക്ഷൻമാർ ശ്രമിക്കും. അവര്‍ അവരോട് തന്നെ സംസാരിക്കും, അതില്‍ തെറ്റില്ല. ഇവിടെ സമുദായത്തോട് അവര്‍ സ്വന്തം കാര്യങ്ങള്‍ പറയുമ്ബോള്‍ മറ്റു സമുദായത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്ന നിലയുണ്ടാവരുത്. അത് മാത്രമാണ് ഇവിടെ വിവാദ വിഷയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചില സര്‍ക്കാരുകളേക്കാള്‍ ശക്തമാണ് നാര്‍കോട്ടിക് മാഫിയ. ആഭിചാരം വഴി സ്ത്രീകളെ വശീകരിക്കുന്നതൊക്കെ നാടുവാഴികളുടെ കാലത്തെ കാര്യമാണ്. ശാസ്ത്ര യുഗത്തില്‍ വശീകരിക്കുകയെന്നൊക്കെ പറയുന്നതില്‍ കഴമ്പില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമൂഹത്തില്‍ യോജിപ്പ് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലാ രൂപതാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ തുടർന്നുണ്ടായ സാമൂഹിക സാഹചര്യം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കാൻ സർക്കാരിൽ സമ്മർദ്ദം ശക്തമാകുന്നു. ഇരു വിഭാഗത്തേയും ഒന്നിച്ചിരുത്ത ചർച്ചയ്ക്ക് തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എന്നാൽ സർവകക്ഷി യോഗമോ മതനേതാക്കളുടെ യോഗമോ വിളിക്കുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിനു ശേഷം സംസ്ഥാനത്തെ സാമൂഹിക അന്തരീക്ഷം മോശമായെന്ന് എല്ലാ പാർട്ടികളും ഒരു പോലെ ആശങ്കപ്പെടുന്നു.

സാമൂഹിക മാധ്യമങ്ങളിൽ മുൻപെങ്ങും കേരളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള വിദ്വേഷ പ്രചരണമാണ് നടക്കുന്നത്. എന്നാൽ ഇതുവരെയും ഒരളുടേ പേരിൽ പോലും കേസെടുക്കാൻ പൊലീസ് തയാറായിട്ടില്ല. സർക്കാരിൽ നിന്ന് കൃത്യമായ നിർദേശം ലഭിക്കാത്തതാണ് പൊലീസിനെ തടയുന്നത്. ബിഷപ്പിന്റെ പ്രസ്താവനയ്ക്കെതിരേ കേസെടുക്കണമെന്നും ആവശ്യമുണ്ട്.

വിവാദത്തിൽ ബിജെപിയുടെ അത്യുത്സാഹവും ഇടതു-വലതു മുന്നണികളെ ആശങ്കയിലാക്കുന്നുണ്ട്. അതി വൈകാരിക വിഷയമായതിനാൽ ജാഗ്രതയോടെ കാര്യങ്ങൾ നീക്കിയാൽ മതിയെന്നാണ സർക്കാർ തീരുമാനം. ആദ്യം പാലാ ബിഷപ്പിനെ വിമർശിച്ച പ്രതിപക്ഷവും നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. വിദ്വേഷ പ്രചരണത്തിൽ നടപടിയില്ലാത്ത സർക്കാരിനെതിരെയാണ് ഇപ്പോൾ പ്രതിപക്ഷ വിമർശനം.

 

Top