സ്വവര്‍ഗ ലൈംഗികത’യില്‍ വിട്ടിവീ​ക്ഴ്​ച്ചയില്ല ;വിവാഹ ബന്ധം വേര്‍പെടുത്തിയ ദമ്പതിമാരോട് മയമുള്ള സമീപനം -വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: വിവാഹ ബന്ധം വേര്‍പെടുത്തിയ ദമ്പതിമാരുടെ കാര്യത്തില്‍ മയമുള്ള സമീപനം സ്വീകരിക്കാന്‍ റോമില്‍ മൂന്നാഴ്ച നീണ്ട സിനഡില്‍ ധാരണയായി. എന്നാല്‍ സ്വവര്‍ഗ ലൈംഗികത സംബന്ധിച്ച നിലപാടില്‍ കാര്‍ക്കശ്യം തുടരും.ഇരുപതു ദിവസം നീണ്ട സിനഡ് ഇന്നലെ 270 സിനഡ് പിതാക്കന്മാരും ഒരുമിച്ചു നടത്തിയ പ്രാര്‍ഥനയോടെ സമാപിച്ചു. സഹോദരസഭകളുടെ പതിനാലു പ്രതിനിധികളും പതിനേഴു ദമ്പതികളും പതിനേഴു വ്യക്തികളും പങ്കെടുത്തു. സിനഡിനെ ഫ്രാന്‍സിസ് മാര്‍പാപ്പ ആറു പ്രാവശ്യം അഭിസംബോധന ചെയ്‌തു.

പൊതുസമ്മേളനത്തില്‍ സിനഡിന്റെ ഇറ്റാലിയന്‍ ഭാഷയിലുള്ള അവസാന പ്രമേയം വായിച്ചു. 248 ഭേദഗതികള്‍ അവസാന പ്രമേയത്തോടു കൂട്ടിച്ചേര്‍ത്തു. ഉച്ചകഴിഞ്ഞ് നടന്ന പതിനെട്ടാമത് പൊതുസമ്മേളനത്തില്‍ 94 ഖണ്‌ഡികകളുള്ള അവസാന പ്രമേയം വോട്ടിനിട്ടു പാസാക്കി.ഇന്ന് രാവിലെ പത്തിന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന നടക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top