വിപണിയില്‍ ആശ്വാസമായി അമേരിക്കയില്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചില്ല. തല്‍കാലത്തേക്ക് പലിശനിരക്ക് വര്‍ദ്ധിപ്പിക്കുന്നില്ലെന്ന് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് തീരുമാനിച്ചു.
ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി യോഗത്തിനു ശേഷം ഫെഡറല്‍ റിസര്‍വ് അധ്യക്ഷ ജാനറ്റ് യെല്ലനാണ് ലോക സാമ്പത്തിക രംഗം കരുതലോടെ കാത്തിരുന്ന തീരുമാനം പ്രഖ്യാപിച്ചത്. ഒക്ടോബറിലെ അടുത്ത യോഗത്തില്‍ പലിശ കൂട്ടുന്ന കാര്യം തീരുമാനിച്ചേക്കുമെന്നും ജാനറ്റ് യെല്ലന്‍ പറഞ്ഞു. നിലവില്‍ പൂജ്യം മുതല്‍ കാല്‍ ശതമാനം വരെയാണ് അമേരിക്കയില്‍ പലിശ നിരക്ക്
ആഗോള സാമ്പത്തിക സാഹചര്യങ്ങളും കുറഞ്ഞുവരുന്ന നാണയപ്പെരുപ്പതോതും കണക്കിലെടുത്താണ് പലിശ കൂട്ടേണ്ടതില്ലെന്ന തീരുമാനം എടുത്തത്. ഫെഡറല്‍ റിസര്‍വ് പലിശ കൂട്ടുമെന്ന വിലയിരുത്തിലില്‍ ഇന്ത്യയടക്കമുള്ള ഓഹരി വിപണികളില്‍ കഴിഞ്ഞ ഒരു മാസമായി വലിയ നഷ്ടമാണ് അനുഭവപ്പെട്ടിരുന്നത്. ഇന്ത്യന്‍ സമയം രാത്രി 11.30 നാണ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം പുറത്തുവന്നത്.