ഒടുവില്‍ സല്‍മാനെ റൊമേനിയന്‍ സുന്ദരി യൂലിയ വാന്ററും കൈവിട്ടു. ഇതോടെ ഏറെ നാളായി ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ച സല്‍മാന്‍ യൂലിയ വിവാഹ വാര്‍ത്തകള്‍ക്കും തിരശീല വീണു. ഒരു റൊമേനിയന്‍ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ ആണ് സല്‍മാനെ വിവാഹം കഴിക്കാന്‍ തനിക്കൊരു പദ്ധതിയും ഇല്ലെന്നാണ് യുലിയ വ്യക്തമാ ക്കിയത്. മാത്രമല്ല സാംസ്‌കാരികമായ വ്യത്യാസങ്ങള്‍ മൂലമാണ് താന്‍ തിരികെ നാട്ടിലേക്ക് വന്നതെന്നും അവര്‍ വ്യക്തമാക്കി.
ഞാന്‍ വിവാഹിതയായിരുന്നു. എന്റെ മുന്‍ ഭര്‍ത്താവിനെ എന്റെ കഴിഞ്ഞകാലത്ത് തന്നെ ഞാന്‍ ഉപേക്ഷിച്ചു. എന്നാല്‍ ഇന്ത്യയില്‍ ആയിരുന്നപ്പോള്‍ ഞാന്‍ ആരെയും വിവാഹം കഴിച്ചിട്ടില്ല. ആരില്‍ നിന്നും അകന്നിട്ടുമില്ല. അങ്ങനെ സംഭവിക്കാതിരിക്കട്ടെ! ഹിന്ദിയില്‍ ഞാന്‍ പാടാന്‍ ആരംഭിച്ചു. വര്‍ഷങ്ങളോളം ഞാന്‍ കഠിനാധ്വാനം ചെയ്തു. എന്നിട്ടും എന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് മാത്രം ചര്‍ച്ചയായത് എന്നെ അലട്ടിയെന്നും അവര്‍ അഭിമുഖത്തില്‍ പറയുന്നു. അവസാനം അഞ്ചാറുമാസം ഇന്ത്യയില്‍ തങ്ങി. ഇന്ത്യന്‍ മനോഭാവം വളരെ വ്യത്യസ്തമാണ്, സംസ്‌കാരം, ആളുകള്‍, എല്ലാം വ്യത്യസ്തമാണ്. കൂടുതല്‍ സ്വകാര്യത ലഭിക്കില്ല. ഒരു വീട്ടില്‍
ഒരുപാട് പേരോടൊപ്പമാണ് കഴിയേണ്ടതെന്നും യുലിയ പറയുന്നു.
യൂലിയയുടെ വെളിപ്പെടുത്തലോടെ ബി – ടൗണില്‍ ഏറെ കാലമായി പരന്നിരുന്ന വാര്‍ത്തകള്‍ക്ക് വിരാമമായിരിക്കുകയാണ്. സല്ലു തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയെന്നും ഉടന്‍ വിവാഹം ഉണ്ടാവുമെന്നൊക്കെയാണ് റിപ്പോര്‍ട്ടുകള്‍ വ്ന്നിരുന്നത്. കാരണം സല്‍മാന്‍ എവിടെ പോയാലും ഒപ്പം യുലിയയും ഉണ്ടായിരുന്നു. ഇത് ഗോസിപ്പുകള്‍ക്ക് ആക്കം കൂട്ടിയിരുന്നു. സല്‍മാന്‍ ഖാനുമൊത്ത് ഒട്ടേറെ പൊതുപരിപാടികളില്‍ യൂലിയ പങ്കെടുക്കാറുണ്ടായിരുന്നു,പ്രീതി സിന്റയുടെ വിവാഹ റിസപ്ഷനും സല്‍മാന്‍ ചിത്രം ട്യൂബ് ലൈറ്റിന്റെ ചിത്രീകരണത്തിനു ലഡാക്കിലും യൂലിയ എത്തിയിരുന്നു