ഓഖി ദുരന്തം ;പുതുവർഷാഘോഷമില്ല; 1000 മെഴുകുതിരി തെളിക്കുമെന്ന് സർക്കാർ

തിരുവനന്തപുരം: ഈ വര്ഷം സർക്കാർ പുതുവർഷ ആഘോഷം നടത്തില്ല . ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പുതുവർഷാഘോഷം ഒഴിവാക്കിയെന്ന് സംസ്ഥാന സർക്കാർ പറഞ്ഞു . തീരദേശ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പുതുവൽസരാഘോഷം കോവളത്തും മറ്റ് തീരങ്ങളിലും ഒഴിവാക്കും. കരിമരുന്ന് പ്രയോഗം ഉൾപ്പെടയുള്ള പതിവ് ആഘോഷങ്ങൾ ഉണ്ടാകില്ല. ഓഖി ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും ദുരിതബാധിതർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചും വിനോദസഞ്ചാര വകുപ്പ് കോവളത്ത് 1000 മൺചെരാതുകളും 1000 മെഴുകുതിരികളും തെളിക്കും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദുരിതബാധിതരെ സ്മരിച്ച് ആദ്യ തിരി തെളിക്കുമെന്നും സർക്കാർ അറിയിച്ചു.ockhi1

അതേസമയം, ചുഴലിക്കാറ്റിൽ കടലിൽ കാണാതായവരെക്കുറിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വ്യത്യസ്ത കണക്കുകളാണ് പുറത്തുവിട്ടത്. ഇവ രണ്ടിൽനിന്നും വ്യത്യസ്തമാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കണക്കുകൾ. കേന്ദ്രമന്ത്രി നിർമല സീതാരാമൻ ലോക്സഭയെ അറിയിച്ച കണക്കു പ്രകാരം കേരളത്തിൽനിന്നുള്ള 261 പേരെ കൂടി കണ്ടെത്താനുണ്ട്. തമിഴ്നാട്ടിൽനിന്ന് 400 പേരെയും കണ്ടെത്താനുണ്ട്. ലത്തീൻ സഭയുടെ കണക്കുപ്രകാരം ഓഖി ദുരന്തത്തിൽ മൊത്തം കാണാതായത് 317 പേരാണ്. ഇതിൽ 74 പേരുടെ മൃതദേഹം ലഭിച്ചതായി സർക്കാർ അറിയിച്ചിട്ടുണ്ട്. ഈ മൃതദേഹങ്ങളിൽ 37 പേരെ ഇനിയും തിരിച്ചറിയാനുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ, തിരുവനന്തപുരം ജില്ലയിൽനിന്നുള്ള 17 പേർ ഉൾപ്പെടെ മൊത്തം 143 പേരെയാണ് ഇനി കണ്ടെത്താനുള്ളതെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറയുന്നു. ഇതിൽ തിരുവനന്തപുരത്തെ 17 പേരെക്കുറിച്ചു ചില സൂചനകൾ ലഭിച്ചതിനാൽ എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടില്ല. മന്ത്രി നൽകിയ കണക്കുപ്രകാരം 1116 പേരെ രക്ഷപ്പെടുത്തിയിട്ടുമുണ്ട്. കണക്കുകളിൽ വൈരുധ്യമില്ലെന്നും മന്ത്രി പറഞ്ഞു. ഇതിനിടെ, ഓഖിയിലെ നഷ്ടം വിലയിരുത്താൻ കേന്ദ്ര ദുരന്തനിവാരണ വിഭാഗം അഡീഷനൽ സെക്രട്ടറി ബിപിൻ മല്ലിക്, കേന്ദ്ര ഫിഷറീസ് വകുപ്പ് അസി. കമ്മിഷണർ ഡോ. സഞ്ജയ് പാണ്ഡേ എന്നിവരുടെ സംഘം സംസ്ഥാനം സന്ദർശിച്ചു. ഇരുവരും മുഖ്യമന്ത്രി പിണറായി വിജയനുമായും ചർച്ച നടത്തി.

Top