![](https://dailyindianherald.com/wp-content/uploads/2016/10/drought_1.jpg)
തിരുവനന്തപുരം: മഴ കുറഞ്ഞതിനെത്തുടർന്ന് കേരളത്തെ വരൾച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചു. റവന്യു മന്ത്രി ഇ ചന്ദ്രശേഖരനാണ് നിയമസഭയെ ഇക്കാര്യം അറിയിച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിടുന്ന കുടിവെള്ള ക്ഷാമവും, കാർഷിക ആവശ്യങ്ങൾക്കുള്ള ജല ദൗർലഭ്യവും, വൈദ്യുതി പ്രതിസന്ധിയും ചൂണ്ടിക്കാട്ടി പ്രതിപക്ഷ എം എൽ എ വി എസ് ശിവകുമാർ നൽകിയ അടിയന്തിര പ്രമേയത്തിന് മറുപടി നൽകവെയാണ് റവന്യു മന്ത്രി ഈ കാര്യം അറിയിച്ചത്. ഇതോടെ ജല ഉപയോഗത്തിന് നിയന്ത്രണം വരും.
ഇടവപ്പാതിയിൽ 34 ശതമാനവും തുലാവർഷത്തിൽ 69 ശതമാനവും മഴയിൽ കുറവുണ്ടായി. നവംബർ, ഡിസംബർ മാസങ്ങളിൽ കനത്ത മഴ ലഭിച്ചാൽ പോലും കേരളം കടുത്ത വരൾച്ച നേരിടേണ്ടി വരുമെന്നും മന്ത്രി അറിയിച്ചു. പ്രതീക്ഷിക്കുന്ന മഴ ലഭിച്ചില്ലെങ്കിൽ വൈദ്യുതി നിയന്ത്രണത്തിനും സാധ്യതയുണ്ട്. വരൾച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചതോടെ കാർഷിക വായ്പകൾക്ക് മോറട്ടോറിയം നിലവിൽ വരും. കേന്ദ്ര സഹായം തേടാനും കഴിയുമെന്ന പ്രതീക്ഷയും ഉണ്ട് സംസ്ഥാന സർക്കാരിന്.
ഞായറാഴ്ച ചേര്‍ന്ന ദുരന്തനിവാരണ സമിതിയുടെ അടിയന്തര യോഗം സാഹചര്യങ്ങളെല്ലാം വിലയിരുത്തിയ ശേഷമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. വിവിധതലങ്ങളില്‍നിന്ന് ലഭിച്ച 26 റിപ്പോര്‍ട്ടുകളുടെയും ദുരന്തനിവാരണ സമിതിയുടെ ശിപാര്‍ശയുടെയും അടിസ്ഥാനത്തിലാണ് നാലു വര്‍ഷത്തിനു ശേഷം സംസ്ഥാനത്തെ വരര്ച്ചബാധിത സംസ്ഥാനമായി പ്രഖ്യാപിക്കുന്നത്.
2012 ഡിസംബര്‍ 31നായിരുന്നു മുമ്പ് വരള്‍ച്ചബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചത്. മഴയുടെ അളവ് മുന്‍കാലങ്ങളെക്കാള്‍ ഗണ്യമായി കുറയുകയും അടുത്ത മാസങ്ങളിലെങ്ങും കാലവര്‍ഷം ശക്തമാകുമെന്ന സൂചനകള്‍ ലഭിക്കാത്തതിനാലും 14 ജില്ലകളെയും ഒറ്റയടിക്ക് വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്നായിരുന്നു ദുരന്തനിവാരണ സമിതിയുടെ ശിപാര്‍ശ. ഒക്ടോബറില്‍ മാത്രം തുലാവര്ഷത്തിന്െറ 60 ശതമാനം മഴ ലഭിക്കണമായിരുന്നു. എന്നാല്‍, അളവില്‍ 70 ശതമാനത്തിന്‍െറ കുറവുണ്ടായി. മൊത്തം 42 ശതമാനമാണ് കുറവ്. കഴിഞ്ഞ രണ്ടു വര്‍ഷമായി കാലവര്‍ഷം സംസ്ഥാനത്തെ ചതിച്ച സാഹചര്യത്തില്‍ കെടുതിയുടെ ഭീകരത മുന്നില്‍ കണ്ടാണ് സംസ്ഥാനത്തെ കൊടുംവരള്‍ച്ചാ സംസ്ഥാനമായി പ്രഖ്യാപിക്കേണ്ടി വരുന്നതെന്ന് റവന്യൂ സെക്രട്ടറി പറഞ്ഞു.
അടുത്ത മാസങ്ങളില്‍ കാലവര്‍ഷത്തിന്‍െറ ഗതി നോക്കിയശേഷം ആവശ്യമെങ്കില്‍ തീരുമാനത്തില്‍ മാറ്റം വരുത്തും. എന്നാല്‍, അതിനുള്ള സാധ്യതകള്‍ വിരളമാണ്. കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 2219 ഹെക്ടറില്‍ കൃഷി നശിച്ചിട്ടുണ്ട്. വിശദമായ കണക്ക് ജില്ലകളില്‍നിന്ന് ശേഖരിച്ചു വരുകയാണ്. വിള നാശത്തിന് ഓരോന്നിന്‍െറയും തോത് അനുസരിച്ച് 18,000 മുതല്‍ താഴോട്ട് നഷ്ടപരിഹാരം നല്‍കും. എല്ലാ കാര്‍ഷിക വായ്പകള്‍ക്കും ഒരുവര്‍ഷംവരെ മോറട്ടോറിയം പ്രഖ്യാപിക്കും.
ജപ്തി നടപടികള്‍ നിര്‍ത്തിവെക്കും. വായ്പകള്‍ പുന$ക്രമീകരിക്കും. സംസ്ഥാനതല ബാങ്കിങ് അവലോകന സമിതി യോഗം ചേര്‍ന്നാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ബാങ്കിങ് സമിതിയുടെ യോഗവും ഉടന്‍ വിളിച്ചുചേര്‍ക്കും. വരള്‍ച്ചയില്‍ കാര്‍ഷിക മേഖലക്കുണ്ടായ നഷ്ടം മൂലം വിദ്യാഭ്യാസ വായ്പയെടുത്തവരടക്കമുള്ളവരാണ് വന്‍ പ്രതിസന്ധി നേരിടുന്നത്. അതിനാല്‍ സര്‍ക്കാര്‍ ഇടപെടല്‍ വൈകില്ല.-പി.എച്ച്. കുര്യന് പറഞ്ഞു