മടി വേണ്ട; എന്നും സെക്‌സിൽ ഏർപ്പെടൂ: ഈ രോഗങ്ങളെ അകറ്റാം

ഹെൽത്ത് ഡെസ്‌ക്

തിരുവനന്തപുരം: ലൈംഗികതയെ രഹസ്യമായും അൽപം നാണത്തോടെയും സമീപിക്കുന്നവരാണ് മലയാളികൾ. കു്ട്ടികൾ ഉണ്ടാകുന്നതിനു വേണ്ടി മാത്രമാണ് ലൈംഗികത എന്നാണ് നമ്മൾ മലയാളികൾ പൊതുവേ വിലയിരുത്തുന്നത്. എന്നാൽ, ദിവസവും പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ രോഗങ്ങൾ അകറ്റാൻ സാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1. ഇടയ്ക്കിടെ വരുന്ന അസുഖങ്ങൾ ഒഴിവാക്കാം

സ്ഥിരമായ് സെക്‌സിലേർപ്പെടുന്നത് വഴി ഇടയ്ക്കിടെ വരുന്ന അസുഖങ്ങൾ ഒഴിവാക്കാൻ സാധിക്കും. ദീർഘകാലം സെക്‌സിലേർപ്പെടാതിരുന്നാൽ ശരീരത്തിലെ രോഗ പ്രതിരോധശേഷിയെ അത് കാര്യമായി ബാധിക്കും. രോഗ പ്രതിരോധ ശേഷി ഇല്ലാതാകുന്നതോടെ ശരീരത്തെ രോഗാണുക്കൾ വളരെ എളുപ്പത്തിൽ കീഴടക്കുകയും ശരീരത്തിന് തണുപ്പും പനിയും പെട്ടെന്ന് പിടിപെടാൻ കാരണമാവുകയും ചെയ്യും.

2. മാനസിക പിരിമുറുക്കങ്ങൾ കുറക്കാം

മാനസിക പിരിമുറുക്കങ്ങൾ കുറക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴിയാണ് സെക്‌സ് ജീവിതം. സ്ഥിരമായി സെക്‌സിലേർപ്പെടുന്നത് പിരിമുറുക്കങ്ങൾ ഉണ്ടാക്കുന്ന ഹോർണണുകളുടെ അളവുകൾ കുറക്കാനും ദൈനം ദിന ജീവിതത്തെ വളരെ റിലാക്‌സായി നേരിടാനും സഹായിക്കും
3. ഉത്തേജനത്തിനുള്ള കഴിവ് വർധിപ്പിക്കാം

സ്ഥിരമായി സെക്‌സിലേർപ്പെടുന്നില്ലെങ്കിൽ ഉത്തേജനത്തിനുള്ള കഴിവ് നഷ്ടപ്പെടാൻ ഇടയുണ്ട്. പുരുഷന്മാർക്ക് ഉത്തേജനത്തിനുള്ള കഴിവ് നഷ്ടപ്പെടുന്നത് ഇണയെ സംതൃപ്തിപ്പെടുത്താനുള്ള ശേഷി തന്നെ ഇല്ലാതാക്കം. അതിനാൽ സെക്‌സ് ജീവിതം തുടരുക എന്നത് പ്രധാനമായ കാര്യമാണ്.

4. നിങ്ങളുടെ സ്വപ്നങ്ങൾ തന്നെ മാറിയേക്കാം

സെക്‌സ് ജീവിതത്തിൽ ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ വിചിത്രമായ സ്വപ്നങ്ങളിലേക്കാവും നമ്മളെത്തുക. സെക്‌സ് ജീവിതത്തെക്കുറിച്ച് പ്രതീക്ഷിക്കാത്ത ഘട്ടത്തിൽപ്പോലും ചിന്തിക്കുന്നതിലേക്കും ഉറക്കത്തിൽ വരെ ഓർഗാസത്തിലേക്കും നിങ്ങളെ ഇത് നയിക്കും.

5. ലൈംഗിക തൃഷ്ണ നഷ്ടപ്പെടുത്താതിരിക്കാം

വളരെയധികം നാളുകൾ സെക്‌സിലേർപ്പെടാതെയിരുന്നാൽ ലൈംഗികതയോടുള്ള താൽപ്പര്യം തന്നെ നിങ്ങളിൽ ഇല്ലാതാകും. ഇങ്ങനെ കഴിയുന്നത് ലൈംഗിക തൃഷ്ണ ഇല്ലാതാകുന്നതിലേക്ക് നയിക്കാനുള്ള സാധ്യത വളരെയധികമാണ്.

6.ജീവിത പങ്കാളിയോടും തന്നോടും തന്നെയുള്ള അകൽച്ച ഒഴിവാക്കാം

പങ്കാളിയോടുമൊത്തുള്ള ജീവിതം ഒരുമിച്ച് ഉറങ്ങുന്നതിൽ മാത്രം ഒതുങ്ങുമ്പോൾ അവരോടുള്ള അകൽച്ച വർധിക്കുന്നതിലേക്കാണ് കാര്യങ്ങൾ നയിക്കുക. പങ്കാളിയോട് നിങ്ങളുടെ എല്ലാ തരത്തിലുള്ള വികാരങ്ങളും പ്രകടിപ്പിക്കുന്നത് അവർക്ക് നിങ്ങളോടുള്ള ആകർഷണം വർധിപ്പിക്കുന്നതിലേക്ക് വഴിതെളിയിക്കും.

7. വിഷാദ രോഗമകറ്റാം

ജീവിത്തതിൽ ആഗ്രഹങ്ങൾ ഇല്ലാതിരിക്കുക എന്നാൽ വിഷാദ രോഗത്തിന് അടിമയാവുക എന്നതിന് തുല്ല്യമാണ്. സൈക്‌സ് ജീവിതത്തിന്റെ കുറവുണ്ടാവുക എന്നത് വിഷാദ രോഗത്തിന് കാരണാമാകും. സെക്‌സ് ജീവിതത്തിൽ ഏർപ്പെടുന്നതിനെ വിഷാദ രോഗത്തോട് പോരാടുന്നതിന് തുല്ല്യമായാണ് പഠനങ്ങൾ വിശേഷിപ്പിക്കുന്നത്.

8. ക്യാൻസറിൽ നിന്ന് രക്ഷനേടാം

ലൈംഗിക ജീവിത്തിൽ ദീർഘകാലം വിട്ട് നിൽക്കുന്ന പുരുഷന്മാർക്ക് ക്യാൻസർ പിടിപെടാനുള്ള സാധ്യത വളരെയധികമാണ്. അതുകൊണ്ട് തന്നെ സെക്‌സ് ജീവിതത്തിലേർപ്പെടുക എന്നത് ക്യാൻസറിൽ നിന്ന് രക്ഷനേടാനുള്ള വഴി കൂടിയാണ്.

Top