![](https://dailyindianherald.com/wp-content/uploads/2016/10/OOMMEN-CHANDY-NO-SUPPORT.png)
കേരളത്തിലെ കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിക്ക് വേണ്ടി സംസാരിക്കാന്‍ ആരുമില്ല. വിഎം സുധീരനോ രമേശ് ചെന്നിത്തലയോ കമാന്ന് ഒരക്ഷരം മിണ്ടുന്നില്ല. ബാംഗ്‌ളൂര്‍ കോടതിയുടെ വിധി കേട്ട് അഭിപ്രായം അറിയാന്‍ ചെന്നവരോട് ഇപ്പോള്‍ ഒന്നും പറയാനില്ലെന്നാണ് സാക്ഷാല്‍ എ.കെ ആന്റണി പറഞ്ഞത്. അതിനിടെ ഉമ്മന്‍ചാണ്ടിയുടെ വീഴ്ചയെ കുറിച്ചുള്ള സവിസ്തര റിപ്പോര്ട്ട് കെപിസിസി , എഐസിസിക്ക് കൈമാറിയതായി സൂചനയുണ്ട്. സിപിഎം ഉമ്മന്‍ചാണ്ടി വിഷയം ഏറ്റെടുക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. പുതുതായി രൂപം കൊണ്ട കോടിയേരി – വിഎസ് അച്യുതണ്ടാണ് ഉമ്മന്‍ചാണ്ടിക്കെതിരെ രംഗത്തെത്തുന്നത്. അതേസമയം പിണറായി വിജയന്‍ തന്റെ അഭിജാതമായ മൗനം തുടരുകയാണ്. പിണറായി ഉമ്മന്‍ചാണ്ടിക്കെതിരെ രംഗത്തെത്തുമെന്ന് കരുതുക വയ്യ.
കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിയുഗം അവസാനിക്കുകയാണ്. അദ്ദേഹത്തിനു വേണ്ടി സംസാരിക്കാന്‍ ഇനി ആരും തയ്യാറാവുകയില്ല. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം തന്നെയും സഹപ്രവര്‍ത്തകരെയും മോശക്കാരാക്കിയതിനുള്ള പ്രതിഫലമാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചിരിക്കുന്നതെന്ന് ചെന്നിത്തല കരുതുന്നു. സുധീരനാകട്ടെ ചാണ്ടിയുമായി പരമാവധി അകലം സൂക്ഷിക്കുകയാണ്.
തന്റെ ഭാഗം കേള്‍ക്കാതെയുള്ള തീരുമാനമാണ് ബാംഗ്‌ളൂര്‍ കോടതിയില്‍ നിന്നുണ്ടായതെന്ന് ഉമ്മന്‍ചാണ്ടി പറയുന്നുണ്ടെങ്കിലും അതിനെ പ്രതിരോധിക്കാനുള്ള പിന്തുണ കോണ്‍ഗ്രസില്‍ നിന്നും ഉമ്മന്‍ചാണ്ടിക്ക് ലഭിക്കുന്നില്ല. ഉമ്മന്‍ചാണ്ടി എന്തു തന്നെ വിശദീകരണം നല്‍കിയാലും അത് കോണ്‍ഗ്രസില്‍ ആരും വിശ്വസിക്കുന്നില്ല.
മുസ്ലീംലീഗ് പോലും ഉമ്മന്‍ചാണ്ടിയെ സഹായിക്കുന്നില്ല തനിക്ക് പ്രതിസന്ധിയാണെന്നും സഹായിക്കണമെന്നും പികെ കുഞ്ഞാലിക്കുട്ടിയോട് കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും രണ്ടു വരിയുള്ള ഒരു പ്രസ്താവന നല്‍കാന്‍ പോലും ലീഗ് നേതാവ് തയ്യാറായില്ല. കെ എം മാണി യുഡിഎഫില്‍ ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ ഉമ്മന്‍ചാണ്ടിയെ സഹായിക്കുമായിരുന്നു.