ചെന്നൈ: ട്രൗസറിട്ട് റാലി നടത്താന്‍ അനുവദിക്കില്ലെന്ന് ആര്‍എസ്എസിനോട് മദ്രാസ് ഹൈകോടതി. പാന്റ് ധരിക്കുകയാണെങ്കില്‍ മാത്രമേ റാലിക്ക് അനുമതി നല്‍കൂവെന്നും കോടതി പറഞ്ഞു. വിജയദശമി ദിനത്തോടനുബന്ധിച്ച് തമിഴ്‌നാട്ടില്‍ നടത്താനിരിക്കുന്ന റാലിയിലാണ് കോടതി ഈ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. ട്രൗസറിന് പുറമെ ഘോഷയാത്രക്കിടയിലുള്ള മുദ്രാവാക്യങ്ങള്‍ക്കും പ്രവര്‍ത്തകരുടെ മുളവടിക്കും കോടതി നിയന്ത്രണം ഏര്‍പ്പെടുത്തി.മുഴുനീള പാന്റുകള്‍ ധരിക്കണമെുന്നതിനൊപ്പം റാലിയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്, മറ്റുളളവരുടെ വികാരം വ്രണപ്പെടുന്ന രീതിയില്‍ മുദ്രാവാക്യം മുഴക്കരുത് എന്നിവയാണ് കോടതി മുന്നോട്ടുവെച്ചിട്ടുള്ള നിബന്ധനകള്‍. ആര്‍.എസ്.എസിന്റെ മുളവടി ഒഴിവാക്കാനും നിബന്ധനയുണ്ട്.
ആര്‍.എസ്.എസ് ഘോഷയാത്രകള്‍ നടത്താന്‍ തീരുമാനിച്ചതിനു പിന്നാലെ എതിര്‍പ്പുമായി തമിഴ്‌നാട് സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഒക്ടോബര്‍ അവസാനം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പും ഹിന്ദു മുന്നണി നേതാവിന്റെ മരണത്തെ തുടര്‍ന്ന് കോയമ്പത്തൂരിലുണ്ടായ സംഘര്‍ഷങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ ആര്‍.എസ്.എസിന്റെ റാലിയെ എതിര്‍ത്തത്.
എന്നാല്‍ നവംബര്‍ 6, 13 തീയതികളിലൊന്നില്‍ ഘോഷയാത്രകള്‍ നടത്താന്‍ തിങ്കളാഴ്ച കോടതി അനുമതി നല്‍കുകയായിരന്നു. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായാല്‍ പൊലീസ് ഇടപെടുമെന്ന മുന്നറിയിപ്പും കോടതി നല്‍കിയിരുന്നു.
തമിഴ്‌നാട്ടിലുടനീളമായി 14ഓളം ഘോഷയാത്രകളാണ് വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ആര്‍.എസ്.എസ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് തമിഴ്‌നാട്ടില്‍ ആര്‍.എസ്.എസിന് സാന്നിധ്യം കുറവാണ്. ഇതിനാല്‍ ഒരോ ഘോഷയാത്രയിലും 200 മുതല്‍ 300 വരെ പ്രവര്‍ത്തകരെയാണ് ആര്‍.എസ്.എസ് അണിനിരത്തുക.
കന്യാകുമാരിയിലും കോയമ്പത്തൂരിലും വെച്ച് ആര്‍എസ്എസ് നടത്തുന്ന ആഘോഷങ്ങളില്‍ രണ്ടായിരത്തോളം പ്രവര്‍ത്തകരെയാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ, ക്രമസമാധാന നില തകരുമെന്ന ആശങ്കയാല്‍ ഘോഷയാത്രകള്‍ക്ക് തമിഴ്‌നാട് പൊലീസ് അനുവാദം നല്‍കിയിരുന്നില്ല.ചെന്നൈ സിറ്റി പൊലീസ് ആക്ട് പ്രകാരം സേനയിലെ സായുധ വിഭാഗത്തിന്റെ യൂണിഫോമിന് സമാനമായ പശ്ചാത്തലത്തിലാണ് ആര്‍.എസ്.എസിന്റെ വേഷവിധാനമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് ഘോഷയാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. കാലങ്ങളായി ആര്‍.എസ്.എസ് വെള്ള ഷര്‍ട്ടും, കാക്കി ട്രൗസറുമായുള്ള വേഷവിധാനങ്ങളിലാണ് ഘോഷയാത്രകള്‍ നടത്തി വരുന്നത്.
സംസ്ഥാനം ഭരിക്കുന്ന എ.ഐ.എ.ഡി.എം.കെ യും പ്രധാന പ്രതിപക്ഷമായ ഡി.എം.കെ.യും ആര്‍.എസ്.എസിന്റെ വരവിനെ ഭയക്കുകയാണെന്നും ആര്‍.എസ്.എസിന്റെ വളര്‍ച്ചയെ പ്രതിരോധിക്കാന്‍ ഇരുവരും നീക്കങ്ങള്‍ നടത്തുകയാണെന്നും ആര്‍.എസ്.എസ് പ്രതിനിധി എന്‍ ബാബു മനോഹര്‍ കോടതിയില്‍ ആരോപിച്ചു.