
ആലുവ: ബാങ്ക് ലോണ്‍ മുടങ്ങിയതിനെ തുടര്‍ന്ന് വിവാദനായിക നോബിയുടെ ഫ്‌ളാറ്റ് ബാങ്ക് അധികൃതര്‍ അടച്ചുപൂട്ടി. മുന്‍മന്ത്രി ജോസ് തെറ്റയിലിനെ ഒളി ക്യാമറയില്‍ കുടുക്കിയതോടെയാണ് നോബി വിവാദത്തിലാകുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പട്ടാമ്പിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുകയും ചെയ്ത നോബിയുടെ ആലുവയിലെ ഫ്‌ലാറ്റ് ബാങ്ക് അധികൃതരാണ് പൂട്ടി സീല്‍ ചെയ്തത്. വായ്പ കുടിശികയെ തുടര്‍ന്നാണ് ബാങ്ക് അധികൃതരുടെ നാടപടി. കോടതിയുടെ അനുമതിയോടെ അഡ്വക്കറ്റ് കമ്മിഷണറുടെ സാന്നിധ്യത്തിലായിരുന്നു ഏറ്റെടുക്കല്‍ നടപടി.
ഈ സമയത്തു യുവതി സ്ഥലത്തുണ്ടായിരുന്നില്ല. മുന്‍വാതിലിന്റെ പൂട്ടു പൊളിച്ചാണ് ജപ്തി നടപടിക്ക് എത്തിയവര്‍ അകത്തു കടന്നതെന്ന് അയല്‍വാസികള്‍ പറഞ്ഞു. യുവതിയുടെ വസ്ത്രങ്ങളും മറ്റും പുറത്തേക്കിട്ട ശേഷമാണ് അപ്പാര്‍ട്‌മെന്റ് പൂട്ടിയത്. വാതിലില്‍ ബാങ്കിന്റെ ബാനര്‍ വലിച്ചുകെട്ടി. ഇതിനെതിരെ പരാതിയുമായി യുവതി സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചെങ്കിലും ബന്ധപ്പെട്ട ട്രിബ്യൂണലില്‍ പരാതി നല്‍കാനായിരുന്നു നിര്‍ദ്ദേശം.
ഇന്റീരിയര്‍ ജോലികളും റജിസ്‌ട്രേഷന്‍ ചെലവും അടക്കം 90 ലക്ഷം രൂപ വില വന്ന ഫ്‌ലാറ്റിനു 30 ലക്ഷം രൂപ ബാങ്ക് വായ്പയുണ്ടെന്നു യുവതി മാദ്ധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. 30,000 രൂപയാണ് പ്രതിമാസം അടയ്‌ക്കേണ്ടത്. ആറു മാസമായി തിരിച്ചടവു മുടങ്ങിയിരിക്കുകയാണ്. എന്നാല്‍, അതിന്റെ പേരില്‍ ഇത്രയും പെട്ടെന്നു ജപ്തി നടപടി സ്വീകരിച്ചതിനു പിന്നില്‍ മറ്റാരുടെയോ സ്വാധീനമുണ്ടെന്നും അവര്‍ ആരോപിച്ചു. യുവതി മാതാപിതാക്കളുടെ അടുത്തേക്കു താമസം മാറ്റി.
ജോസ് തെറ്റയിലിനും മകന്‍ ആദര്‍ശിനുമെതിരെ വ്യക്തിപരമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ ഭരണം നിലനിര്‍ത്തുന്നതിനും സോളാര്‍ കേസില്‍ നിന്നും ജനശ്രദ്ധ തിരിക്കുന്നതിനും തന്നെ ഉപയോഗിക്കുകയായിരുന്നു എന്നാണ് നേരത്തെ നോബി പറഞ്ഞിരുന്നത്. സി പി മുഹമ്മദ്, ബന്നി ബെഹനാന്‍ എന്നിവരാണ് തന്നെ സമീച്ചതെന്നും ജോസ് തെറ്റയിലുമായുള്ള സ്വകാര്യനിമിഷങ്ങളുടെ ദൃശ്യങ്ങള്‍ ഇവര്‍ കൈക്കലാക്കിയെന്നുമാണ് അവര്‍ പറഞ്ഞഇരുന്നത്. ജോസ് തെറ്റയിലിനെതിരെ പരാതി നല്‍കിയാല്‍ മൂന്നുകോടി രൂപയും ആദര്‍ശുമായുള്ള തന്റെ വിവാഹത്തിനുള്ള സൗകര്യവും താമസിക്കാന്‍ ബംഗളൂരുവില്‍ ഫ്‌ലാറ്റും ആയിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വാഗ്ദാനമെന്നുമായിരുന്നു അന്ന് യുവതി പറഞ്ഞത്.