പട്ടാമ്പി: അങ്കമാലി എംഎല്‍എ ജോസ് തെറ്റയിലിനെതിരെ ആരോപണം ഉന്നയിച്ച നോബി അഗസ്റ്റിനും മത്സര രംഗത്ത് നേരത്തെ ജോസ് തെറ്റയില്‍ മത്സരിച്ചാല്‍ അങ്കമാലിയില്‍ മത്സരിക്കുമെന്ന് ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ജേസ് തെറ്റയിലിന് സിറ്റി ലഭിച്ചില്ല. അതേ സമയം പട്ടാബിയില് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി ഇവര്‍ നോമിനേഷന് നല്കി.
പട്ടാമ്പിയില്‍ താനെന്തിനാണ് എത്തുന്നതെന്ന് പിന്നീട് വ്യക്തമാക്കുമെന്നും ജനങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നും നോബി പറഞ്ഞു.ജോസ് തെറ്റയിലിനും മകന് തോമസിനും എതിരെ ലൈംഗിക ആരോപണം ഉന്നയിച്ചാണ് നോബി രംഗത്തെത്തുന്നത്. ഇതേ കുറിച്ച് ആലുവാ പോലീസിലും പരാതി നല്‍കിയിരുന്നു. കേസ് കോടതിയില്‍ എത്തിയതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു.
മനപ്പൂര്‍വ്വം തെറ്റയിലിനെ കെണിയില്‍ പെടുത്തുകയായിരുന്നു എന്ന് കോടതി നിരീക്ഷിച്ചു.തുടര്‍ന്ന് തെറ്റയിലിനെ കുറ്റവിമുക്തനുമാക്കിയിരുന്നു. പിന്നീട് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ബെന്നി ബെഹ്നാനാണ് തന്നെകൊണ്ട് ആരോപണം ഉന്നയിപ്പിച്ചതെന്നും നോബി പറഞ്ഞിരുന്നു.