മുണ്ടും മാളും തമ്മില്‍ എന്ത് ബന്ധം? സാധാരണക്കാരനെ സംബന്ധിച്ച് മാളില്‍ പോകുന്നത് ഒരു അദ്ഭുതവും ആകാംഷയും ഒക്കെയാണ്. സാധനങ്ങള്‍ വാങ്ങുന്നതിനപ്പുറം അതിന്‍റെ അകകാഴ്ചകള്‍ കണ്ട് മനസിലാക്കാനുള്ള ഒരു ആഗ്രഹം.
കോട്ടും സൂട്ടും ഇടാത്തവരെ മാളില്‍ കയറ്റാന്‍ ബുദ്ധിമുട്ട് ഉണ്ടോ? എന്നാല്‍ അങ്ങനെ ഒരു സംഭവും ഉണ്ടായി. മുണ്ട് ഉടുത്തു എന്നതിന്‍റെ പേരില്‍ കല്‍ക്കത്തയിലെ ക്വസ്റ്റ് മാളില്‍ തന്നെ കയറാന്‍ അനുവദിച്ചില്ല എന്ന് വിശദീകരിച്ചു കൊണ്ടുള്ള സിനിമാ സംവിധായകന്‍ ആശിഷ് അവികുന്ദകിന്‍റെ ഫേയ്സ്ബുക്ക് പോസ്റ്റ് ആണ് വൈറലാകുന്നത്. മുണ്ടും ലുങ്കിയും ഉടുത്തവരെ മാളിനകത്തു കയറ്റില്ല എന്ന നിലപാടാണ് മാളിലുണ്ടായിരുന്ന ജീവനക്കാര്‍ സ്വീകരിച്ചതെന്ന് ആശിഷ് പറയുന്നു. ഒടുവില്‍ ഇംഗ്ലീഷില്‍ തന്‍റെ നിലപാട് വ്യക്തമാക്കി സംസാരിച്ചപ്പോളാണ് ആശിഷിന് അകത്തു കയറാന്‍ അനുവാദം ലഭിച്ചത് എന്നും പോസ്റ്റില്‍ പറയുന്നു.
ആശിഷ് ഇഗ്ലീഷില്‍ സംസാരിച്ചപ്പോള്‍ ഉയര്‍ന്ന സോഷ്യല്‍ സ്റ്റാറ്റസില്‍ പെട്ടയാളാണ് ഇയാളെന്ന് മാളിലെ ജീവനക്കാര്‍ക്ക് തോന്നിയെന്നും തുടര്‍ന്ന് ഇയാളെ അകത്തു കയറ്റിയെന്നും സംഭവം കണ്ടവര്‍ പറഞ്ഞു എന്ന രീതിയില്‍ വാര്‍ത്തകളും വരുന്നു.
26 വര്‍ഷങ്ങളായി താന്‍ മുണ്ട് ധരിക്കാന്‍ തുടങ്ങിയിട്ട്. ഇതുവരെ ഇത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടില്ല. സുരക്ഷാ കാരണങ്ങളാലാണ് തനിക്ക് മാളിനകത്തു കയറാന്‍ അനുമതി നിഷേധിച്ചതെന്ന് ആശിഷ് അവികുന്ദക് ഫേസ്ബുക്കില്‍ കുറിച്ചു.
എന്നാല്‍ ക്വസ്റ്റ് മാളിലെ ജീവനക്കാരും അധികൃതും ആശിഷിന്‍റെ വാദം തെറ്റാണെന്നു പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. ഇയാള്‍ക്ക് ആകെ 20 സെക്കന്‍റ് മാത്രമേ കാത്തു നില്‍ക്കേണ്ടി വന്നിട്ടുള്ളൂവെന്നും അതിനു ശേഷം മാളിനകത്തു കയറാന്‍ അനുവദിച്ചുവെന്നും വാര്‍ത്ത നിഷേധിച്ചു കൊണ്ട് ഇവര്‍ പറയുന്നു.