ആനന്ദ്: ജനങ്ങളുടെ വ്യത്യസ്ത ഭക്ഷണ ശീലങ്ങളിൽ ഗുജറാത്ത് സർക്കാരിന് ഒരു പ്രശ്നവുമില്ലെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ. വിവിധ നഗരങ്ങളിലെ റോഡുകളിൽ നിന്ന് നോൺ വെജിറ്റേറിയൻ ഭക്ഷണ വണ്ടികൾ നീക്കം ചെയ്യണമെന്ന ആവശ്യത്തിനിടയിലാണ് അഭിപ്രായപ്രകടനവുമായി മുഖ്യമന്ത്രി എത്തിയത്. ആനന്ദ് ജില്ലയിലെ ബന്ധാനി ഗ്രാമത്തിൽ ഒരു ബിജെപി പരിപാടിയെ അഭിസംബോധന ചെയ്യവയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം,”വൃത്തിഹീനമായ” ഭക്ഷണം വിൽക്കുന്നതോ നഗര റോഡുകളിൽ ഗതാഗതം തടസ്സപ്പെടുത്തുന്നതോ ആയ തെരുവ് ഭക്ഷണ വണ്ടികൾക്കെതിരെ നടപടിയെടുക്കാമെന്ന് പട്ടേൽ പറഞ്ഞു. എന്നാൽ റോഡ് ഗതാഗതം തടസ്സപ്പെട്ടാൽ, ഭക്ഷണ വണ്ടികൾ നീക്കം ചെയ്യുന്ന കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഭക്ഷണ വണ്ടികൾ നീക്കം ചെയ്യാൻ പ്രാദേശിക മുനിസിപ്പൽ കോർപ്പറേഷനുകളോ മുനിസിപ്പാലിറ്റികളോ ആണ് തീരുമാനമെടുക്കുക.