വടക്കന്‍ കൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തി,ഹൈഡ്രന്‍ ബോംബ് പരീക്ഷണത്തില്‍ വന്‍ ഭൂചലനം

സിയോൾ: വടക്കൻ കൊറിയ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തി. പരീക്ഷണം വിജയകരമായിരുന്നുവെന്ന് വടക്കൻ കൊറിയയെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങൾ  റിപ്പോർട്ട് ചെയ്തു. ദേശീയ ടെലിവിഷൻ ചാനലിലൂടെയാണ് പരീക്ഷണവാർത്ത കൊറിയ പുറത്തുവിട്ടത്.  ജനുവരി 6 ന് രാവിലെ നടത്തിയ ഹൈഡ്രജൻ ബോംബ് പരീക്ഷണം വർക്കേഴ്സ് പാർട്ടിയുടെ നിശ്ചയദാർഢ്യത്തിന്‍റെ പ്രതിഫലനമാണെന്ന് വാർത്താ അവതാരകൻ അറിയിച്ചു.  ആണവായുധ നിർമാണത്തിന്‍റെ ആദ്യപടിയായാണ് ബോംബ് പരീക്ഷണമെന്ന് കൊറിയൻ വൃത്തങ്ങൾ സൂചിപ്പിച്ചു. രാജ്യത്തിന്‍റെ നാലാമത്തെ അണുവായുധ പരീക്ഷണമാണിത്.

വടക്കൻ കൊറിയ ആണവ പരീക്ഷണം നടത്തിയ മേഖല
ആണവായുധ നിർമാണത്തിന്‍റെ ആദ്യപടിയായാണ് ഹൈഡ്രജൻ ബോംബ് പരീക്ഷണമെന്നും അമേരിക്കക്കെതിരായ പ്രതിരോധത്തിന്‍റെ ഭാഗമാണിതെന്നും  ഉത്തരകൊറിയ പ്രതികരിച്ചു. സാധാരണ ആറ്റം ബോംബിനേക്കാൾ പതിന്മടങ്ങ് പ്രഹരശേഷിയാണ് ഹൈഡ്രജൻ ബോംബിനുള്ളത്. 1100 കിലോഗ്രാം ഹൈഡ്രജൻ കണങ്ങൾ കൊണ്ട് 1.2 മില്ല്യൺ ടൺ പ്രഹരശേഷി ഉണ്ടാക്കാൻ ഹൈഡ്രജൻ ബോംബിന് സാധിക്കും.

ആണവ പരീക്ഷണത്തിന്‍റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് അമേരിക്ക പ്രതികരിച്ചു. നടപടി വിലയിരുത്താനായി യു.എൻ സുരക്ഷാ കൗൺസിൽ നാളെ യോഗം ചേരുന്നുണ്ട്.  സ്ഥിതിഗതികൾ വിലയിരുത്താൻ തെക്കൻ കൊറിയ അടിയന്തര മന്ത്രിസഭാ യോഗം ചേർന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
 അതേസമയം ഉത്തര കൊറിയയിലെ സങ്ജിബീഗം ആണവ പരീക്ഷണ കേന്ദ്രത്തിനു സമീപം ഭൂചലനത്തിനു സമാനമായ വന്‍ പ്രകമ്പനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയില്‍ 5.1 തീവ്രയുള്ള ഭൂചലനമാണ് ബുധനാഴ്ച പ്രദേശിക സമയം രാവിലെ 10 മണിയ്ക്കാണ് അനുഭവപ്പെട്ടത്. ഹൈഡ്രജന്‍ ബോംബ് പരീക്ഷണം വിജയകരമായി നടത്തിയതിന്റെ ഫലമാണിതെന്ന് ഉത്തര കൊറിയ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നും ഉത്തര കൊറിയ അറിയിച്ചു.
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ജന്മദിനമാണ് നാളെ. ഈ സാഹചര്യത്തില്‍ രാജ്യം ആണവ ശക്തി പ്രകടിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. രാജ്യം ആദ്യമായി ഹൈജ്രന്‍ ബോംബ് വിജയകരമായി പരീക്ഷിച്ചുവെന്നും വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമാണിതെന്നും സര്‍ക്കാര്‍ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരീക്ഷണത്തോടെ രാജ്യത്തിന്റെ ആണവശേഷി പരിധി ഉയര്‍ന്നുവെന്നും യു.എസിനെയും മറ്റ് ശത്രുക്കള്‍ക്കളെയും പ്രതിരോധിക്കാന്‍ കരുത്തുവര്‍ധിച്ചുവെന്നും റി​പ്പോര്‍ട്ടില്‍ പറയുന്നു. പരീക്ഷണം പരിപൂര്‍ണ്ണ വിഷയമാണ്. പൂര്‍ണ്ണമായും രാജ്യത്തിന്റെ സാങ്കേതികവിദ്യയും മനുഷ്യശേഷിയും ഉപയോഗിച്ചുള്ളതാണെന്നും വാര്‍ത്താ ഏജന്‍സി പറയുന്നു.
മനുഷ്യനിര്‍മ്മിതമായ പ്രകമ്പനമാണിതെന്ന് ദക്ഷിണ കൊറിയയും വ്യക്തമാക്കി. സങ്ജിബീഗം ആണവ കേന്ദ്രത്തിനു സമീപമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രേെന്നതിനാല്‍ അണു പരീക്ഷണമാകാന്‍ സാധ്യതയുണ്ടെന്നും ദക്ഷിണ കൊറിയ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ദക്ഷിണ കൊറിയ സുരക്ഷാ സമിതിയുടെ അടിയന്തര യോഗം ചേര്‍ന്നു.
ഉത്തര കൊറിയ അണുപരീക്ഷണം നടത്തിയതാവാമെന്ന് ജപ്പാനും വ്യക്തമാക്കുന്നു. മുന്‍കാല സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സംഭവം സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണെന്ന് ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിഹിദെ സുഗ പറഞ്ഞു. 2013ല്‍ ഉത്തര കൊറിയ നടത്തിയ അണുപരീക്ഷത്തെ തുടര്‍ന്നും 5.1 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു. 2006ലും 2009ലും ആണവ പരീക്ഷണങ്ങള്‍ നടന്നിരുന്നു.
ആണവ പരീക്ഷണമാവാമെന്ന യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജി സെന്ററും വ്യക്തമാക്കുന്നു. ഉത്തര കൊറിയ നാലാമതും അണു പരീക്ഷണം നടത്തിയതാണോയെന്ന് പരിശോധിച്ചുവരികയാണ്. ചൈനയുടെ നിരീക്ഷണ കേന്ദ്രവും അണുപരീക്ഷണ സാധ്യത തള്ളിക്കളയുന്നില്ല.
യുറേനിയമോ പ്ലൂട്ടോണിയമോ ഉപയോഗിച്ച് നടത്തുന്ന സ്‌ഫോടനത്തേക്കാള്‍ ഉഗ്രശേഷിയുള്ളതാണ് ഹൈഡ്രനോ തെര്‍മോന്യുക്‌ലിയര്‍ ബോംബുകള്‍. ഉത്തര കൊറിയ ഹൈഡ്രജന്‍ ബോംബ് വികസിപ്പിച്ചെടുത്തതായി കിം ജോങ് ഉന്‍ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം കൊറിയൻ അണുവായുധ കേന്ദ്രമാണെന്ന് ചൈനീസ് ഭൗമശാസ്ത്രഞ്ജരും യു.എസ്. ജിയോളജിക്കൽ സർവെയും നേരത്തേ വ്യക്തമാക്കിയിരുന്നു. വടക്കൻ കൊറിയയിലെ ആണവായുധ പരീക്ഷണ കേന്ദ്രത്തിലേക്ക് പുതിയതായി ഒരു തുരങ്കം നിർമിക്കുന്നതിന്‍റെ ഉപഗ്രഹ ചിത്രങ്ങൾ ലഭിച്ചിരുന്നതായി ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ കഴിഞ്ഞ മാസം തന്നെ അറിയിച്ചിരുന്നു. 2006, 2009, 2013 വർഷങ്ങളിലായി പംഗെയ്-രി അണുപരീക്ഷണ കേന്ദ്രത്തിൽ വെച്ച് വടക്കൻ കൊറിയ മൂന്ന് ആണവായുധ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്.
Top