ലോകരാജ്യങ്ങളെ നടുക്കി…. ഉത്തരകൊറിയ വീണ്ടും ആണവ പരീക്ഷണം നടത്തി

പ്യോങ്ങിയാങ്ങ്: ലോകരാജ്യങ്ങളെ നടുക്കി ഉത്തരകൊറിയ അഞ്ചാമതും ആണവ പരീക്ഷണം നടത്തി. ആണവ പരീക്ഷണത്തെ തുടര്‍ന്ന് മേഖലയില്‍ ഭൂമി കുലുക്കം അനുഭപ്പെട്ടു. പരീക്ഷണം വിജയമാണെന്ന് ഉത്തരകൊറിയ വ്യക്തമാക്കി.ഉത്തര കൊറിയയില്‍ ഭൂകമ്പം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത് അഞ്ചാം ആണവ പരീക്ഷണം നടത്തിയതിനാലെന്നാണ് സംശയിക്കുന്നത്.തലസ്ഥാനമായ പ്യോങ്‌യാങില്‍ നിന്നു 90 കിലോമീറ്റര്‍ അകലെയുള്ള പ്രധാന ആണവ പരീക്ഷണകേന്ദ്രത്തിന് സമീപമാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ഇത് കൃത്രിമമായ ഭൂകമ്പമാണെന്ന് ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.ഭൂകമ്പം ആണവ പരീക്ഷണത്തിന്റെ ആഘാതം മൂലമാകാനുള്ള സാധ്യത ഏറെയാണെന്ന് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ആരോപണത്തോട് ഉത്തര കൊറിയ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആണവ പരീക്ഷണ കേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങള്‍ ഉത്തര കൊറിയ സജീവമാക്കിയെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.north-koreau

തുടരെ ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ച് ലോകരാജ്യങ്ങളുടെ എതിര്‍പ്പ് ക്ഷണിച്ച് വരുത്തിയതിന് പിന്നാലെയാണ് ഉത്തരകൊറിയ ശക്തമായ ആണവ പരീക്ഷണം നടത്തിയത്. ഇതേതുടര്‍ന്ന് മേഖലയില്‍ 5 ദശാംശം മൂന്ന് രേഖപ്പെടുത്തിയ ഭൂമികലുക്കമുണ്ടായി. ഇതിന് പിന്നാലെ അഞ്ചാമത്തെ ആണവ പരീക്ഷണം വിജയകരമായിരുന്നുവെന്ന് അവകാശപ്പെട്ട് ഉത്തരകൊറിയ രംഗത്തെത്തുകയായിരുന്നു.
ഇത്തവണത്തെ പരീക്ഷണത്തോടെ ബാലിസ്റ്റിക് മിസൈലുകളില്‍ ആണവായുധം വഹിക്കാനുള്ള ശേഷി കൈവരിച്ചതായി ഉത്തരകൊറിയ പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ നടത്തിയ പരീക്ഷണത്തിന്‍റെ ഇരട്ടി പ്രഹര ശേഷിയുള്ളതാണ് ഇത്തവണത്തെ ആണവ പരീക്ഷണമെന്ന് ദക്ഷിണ കൊറിയയും സ്ഥിരീകരിച്ചു.
ഉത്തരകൊറിയയുടെ നടപടി ആശങ്കക്കിടയാക്കുന്നതാണെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് പാര്‍ക്ക് ജീന്‍ ഹൈ വ്യക്തമാക്കി. ആണവ പരീകഷണത്തെ തുടര്‍ന്ന് വിദേശ സന്ദര്‍ശനം വെട്ടിച്ചുരുക്കി അദ്ദേഹം തിരിച്ചെത്തി. ജപ്പാനും ഉത്തരകൊറിയയുടെ നടപടിയെ അപലപിച്ചു. ഉത്തരകൊറിയക്ക് മേല്‍ യുഎന്‍ ഉപരോധത്തിനുള്ള നീക്കം ഇതോടെ ശക്തമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ ജനുവരിയില്‍ നടത്തിയ നാലാമത്തെ ആണവ പരീക്ഷണത്തിന് ശേഷം യുഎന്‍ ഉപരോധത്തിന് ചൈനയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. പെട്രോളും ഡീസലും ഉള്‍പ്പെടെയുള്ള ഇന്ധനങ്ങള്‍ ഉത്തര കൊറിയയിലേക്ക് കയറ്റി അയക്കുന്നത് തടയുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകാനുള്ള നീക്കത്തിന് ഇതോടെ കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുമെന്നാണ് പ്രതീക്ഷപ്പെടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top