ഗുണ്ടകള്‍ തലതല്ലി പൊളിച്ച യുവാവിനോട് പരാതി പിന്‍വലിക്കാന്‍ എസ് ഐയുടെ ഭീഷണി; നോര്‍ത്ത് എസ ഐ വിപിന്‍ദാസ് ഗുണ്ടകള്‍ക്കൊപ്പം

കൊച്ചി: ഗുണ്ടകളെ ഒതുക്കാന്‍ പ്രത്യേക സ്‌ക്വാഡും അന്വേഷണവുമായി പോലീസ് നീങ്ങുമ്പോഴും ഗുണ്ടകള്‍ക്കൊപ്പമാണ് കൊച്ചിപോലീസെന്ന് ഒരിക്കല്‍ കൂടി തെളിയുന്നു. ഗുണ്ടകള്‍ തലതല്ലി പൊളിച്ച യുവാവ് പരാതിയുമായി സ്റ്റേഷന്‍ കയറിയിറങ്ങിയട്ടും ഗുണ്ടകളെ സഹായിക്കാനുള്ള നിലപാടെടുത്ത പോലീസ് നീക്കമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

നോര്‍ത്ത് എസ് ഐ വിപിന്‍ദാസ് ആണ് പരാതിസ്വീകരിക്കാതെ ഗുണ്ടകളെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചത്. തലക്കടിയേറ്റ് മൂന്ന് ദിവസം പിന്നിട്ടപ്പോള്‍ ഒടുവില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ മൊഴി കൊടുക്കാനെത്തിയ പരാതിക്കാരെ ഭീഷണിപ്പെടുത്താനും മര്‍ദ്ദിക്കാനും എസ് ഐ ശ്രമിച്ചു. പരാതിക്കാരനെ ഭീഷണിപ്പെടുത്തുന്ന എസ് ഐയുടെ വോയ്‌സ് റക്കോര്‍ഡ് മാധ്യമങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തു. ഇതോടെയാണ് നോര്‍ത്ത് എസ് ഐയുടെ ഗുണ്ടാ മാഫിയ ബന്ധം പുറത്തായത്.kohisiis

നഗരത്തിലെ ഗുണ്ടാമയക്കുമരുന്ന് മാഫിയകളുമായി ബന്ധുമുള്ള സംഘമാണ് അബ്ബാസെന്ന
യുവാവിനെ അകാരണമായി മര്‍ദ്ദിച്ചത്. തലയ്ക്ക് ആഴത്തില്‍ മുറിവേറ്റ പരിക്കുകളോട നോര്‍ത്ത് സ്റ്റേഷനില്‍ പരാതി പറഞ്ഞെങ്കിലും ആശുപത്രിയില്‍ നിന്നുള്ള രേഖകള്‍ വേണമെന്ന് ആവശ്യപ്പെട്ടു. അടുത്ത ദിവസം ആശുപത്രി രേഖകളുമായി എസ് ഐ സമീപിച്ചപ്പോള്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഭീഷണിപ്പെടുത്തുകയായിരുന്നു.

കേസുമായി മുന്നോട്ട് പോയാല്‍ ശരിയാകില്ലെന്നായിരുന്നു എസ് ഐയുട നിലപാട്. തലയ്ക്ക് കല്ലുകൊണ്ടടിച്ച്തിന്റെ ആഴമേറിയ മുറിവാണ് തലയ്‌ക്കേറ്റിരിക്കുന്നത്. പോലീസില്‍ പരാതി നല്‍കിയതോടെ വിട്ടില്‍ കയറി ഭീഷണിപ്പെടുത്താന്‍ ഗുണ്ടാ സംഘമെത്തിയതായും പരാതിയില്‍ പറയുന്നു.

ഐജി ശ്രീജിത്ത് ഐപിഎസിന്റെ നേതൃത്വത്തില്‍ നഗരത്തിലെ ഗുണ്ടകളെ ഒതുക്കാനുള്ള നീക്കം വിജയത്തിലേയ്ക്ക് നീങ്ങുന്നതിനിടെയാണ് ഐജിയേയും വെല്ലുവിളിച്ച് ചലി ഉദ്യോഗസ്ഥര്‍ വിലസുന്നത്. സംഭവം വാര്‍ത്തയായതോടെ ഗുണ്ടാ വിരുദ്ധ വേട്ടയില്‍ തിളങ്ങിനിന്ന കൊച്ചി പോലീസിന് വീണ്ടും മാനക്കേടായി.

Top