സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഇടതു സർക്കാരി െ മദ്യനയം വരുമ്പോൾ ഏറ്റവും അധികം സന്തോഷിച്ചത് ബാർ മുതലാളിമാർ തന്നെയാണ്. പാളയത്തിലെ പോര് മൂലം യു ഡി എഫ് പൂട്ടിയ ബാറുകൾ പലതും തുറക്കുകയാണ്. പൂട്ടിയ മുഴവൻ എണ്ണവും തുറന്നില്ലെങ്കിലും ത്രീ ,ഫോ ർ, ഫൈവ് സ്റ്റാർ പദവിയുള്ള മിക്ക ഹോട്ടലുകൾക്കും ബാർ ലൈസൻസ് ലഭിച്ച് കഴിഞ്ഞു. എന്നാൽ ഈ ബാർ മുതലാളിമാർക്ക് വേണ്ടി പോരാടിയ ബിജു രമേശ് ഒറ്റ ഹോട്ടലിനും ബാർ ലൈസൻസിന് വേണ്ടി അപേക്ഷിച്ചില്ല എന്നതാണ് കൗതുകകരമായ കാര്യം. തിരുവനന്തപുരത്ത് മാത്രം പത്തോളം ബാർ ഹോട്ടലുകളാണ് ബിജു രമേശിനുണ്ടായിരുന്നത്.ഇതിൽ ചിലത് ബിയർ & വൈൻ പാർലറുകളായി പ്രവർത്തിക്കുന്നുമുണ്ട്. എന്നാൽ പുതിയ ലൈസൻസിനായി ബിജു ഒറ്റ അപേക്ഷ പോലും നൽകിയില്ല. രാജധാനി, പല്ലവ, മൗര്യ, ഇന്ദ്ര പുരി തുടങ്ങിയ ഹോട്ടലുകൾക്ക് നിയവാരമുയർത്തിയാൽ വേണമെങ്കിൽ അപേക്ഷിക്കാമെന്നാണ് എക്‌സൈസ് വകുപ്പിലെ ഉന്നതർ തന്നെ പറഞ്ഞത്.
ബിജു രമേശ് മദ്യ വ്യവസായത്തിൽ നിന്ന് പിൻമാറുന്നുവെന്ന സൂചനയാണ് ഇതിലൂടെ നൽകുന്നതെന്നാണ് പൊതുജന സംസാരം.എന്നാൽ ബിയർ & വൈൻ കച്ചവടത്തിൽ നിന്ന് ബിജു ഉടനൊന്നും പിൻമാറില്ലെന്നാണ് അദ്ധേ ഹത്തോട് അടുപ്പമുള്ളവർ പറയുന്നത്. പക്ഷെ ബാർ വീണ്ടും തുടങ്ങാനുള്ള നീക്കം അദ്ധേഹം നടത്തില്ലെന്നും അവർ തന്നെ സൂചന നൽകുന്നുണ്ട്. സുപ്രീം കോടതി ഉത്തരവ് വന്നതിന് പിന്നാലെ അദ്ധേഹത്തിന്റെ രാജധാനി ബിയർ & വൈൻ പാർലർ അടച്ച് പൂട്ടിയിരുന്നു. പാതയോരത്തെ പ്രവേശന കവാടം അടച്ച് പൂട്ടി മതിൽ കെട്ടിയാണ് ബിജു രമേശ് ഇതിനെ പ്രതിരോധിച്ചത്. മറ്റൊരു ഗെയ്റ്റിലൂടെ പ്രവേശനമാക്കിയാണ് അദ്ധേഹം ഈ സ്ഥാപനം വീണ്ടും തുറന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും എന്ത് കൊണ്ടാണ് ബിജു രമേശ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന കാര്യം ദുരൂഹമാണ്.
ബാർ കോഴക്കേസിൽ യു ഡി എഫ് നേതാക്കൾക്കും പ്രത്യേകിച്ച് കെ എം മാണിക്കുമെതിരെ ആക്ഷേപമുന്നയിച്ചതും നിയമ നടപടി എടുത്തതും ബിജു രമേശായിരുന്നു. ഇടത് സർക്കാർ അധികാരത്തിലെത്തിയാൽ ബിജു രമേശ് അടക്കമുള്ള ബാർ മുതലാളിമാർ ബാർ തുറക്കുമെന്ന് യുഡിഎഫ് നേരത്തെ തന്നെ ആരോപിച്ചിരുന്നു.എന്നാൽ ബിജു രമേശിന്റെ നീക്കം അവരെ കൂടി ഞെട്ടിച്ചിരിക്കുകയാണ്.