ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്നും പണം പിന്‍വലിക്കാനുള്ള നിയന്ത്രണങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ഇളവ് നല്‍കി. നവംബര്‍ 29 മുതല്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന പണം പിന്‍വലിക്കാന്‍ നിയന്ത്രണമുണ്ടാവില്ല.
ബാങ്കുകളില്‍ നിന്ന് സ്ലിപ്പുകളിലുടെയാണ് തുക പിന്‍വലിക്കാന്‍ സാധിക്കുക.തുക പിന്‍വലിക്കുമ്പോള്‍ പുതിയ 500, 2000 നോട്ടുകളാകും നല്‍കുകയെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. 29 മുതലുള്ള നിക്ഷേപങ്ങള്‍ക്ക് പ്രതിവാര പിന്‍വലിക്കല്‍ പരിധിയായ 24,000 രൂപ ബാധകമാവില്ല. എന്നാല്‍ നവംബര്‍ 28 വരെയുള്ള നിക്ഷേപങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ തുടരും.
ദിവസത്തില്‍ 2500 രൂപയായിരിക്കും ഇത്തരത്തില്‍ പിന്‍വലിക്കാന്‍ കഴിയുക. എ.ടി.എമ്മുകളിലൂടെ പണം പിന്‍വലിക്കുന്നതിന് റിസര്‍വ് ബാങ്ക് ഇളവുകള്‍ നല്‍കിയിട്ടില്ല. ബാങ്കില്‍ നേരിട്ട് നിക്ഷേപിക്കുന്ന പണത്തിനാണ് പുതിയ ഇളവ് ബാധകമാവുക.