നോട്ട് നിരോധനം: കോളടിച്ചത് ബാങ്കുകൾക്ക്; എസ്ബിഐ നിക്ഷേപം ഒന്നേകാൽ ലക്ഷം കോടി

സ്വന്തം ലേഖകൻ

ദില്ലി: രാജ്യത്തെ കള്ളപ്പണം തടയാനെന്ന പേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ നോട്ട് നിരോധനത്തിൽ കോളടിച്ചത് രാജ്യത്തെ പൊതുമേഖലാ സ്വകാര്യ മേഖലാ ബാങ്കുകൾക്ക്. എസ്ബിഐയിൽ മാത്രം കഴിഞ്ഞ എട്ടു ദിവസം കൊണ്ടു 1.26 ലക്ഷം കോടി രൂപയുടെ നിക്ഷേപം ലഭിച്ചു. നവംബർ 10 മുതൽ 17 വരെയുള്ള കണക്കാണിത്.
നിക്ഷേപം കൂടിയതോടെ നിക്ഷേപത്തിനുള്ള പലിശ നിരക്കിൽ എസ്.ബി.ഐ അരശതമാനം വരെ കുറവ് വരുത്തിയിരുന്നു. വൈകാതെ വായ്പകളിലുള്ള പലിശ നിരക്കിലും കുറവ് വരുത്താനാണ് തീരുമാനം. ഡിസംബർ ഒന്നു മുതൽ പലിശ നിരക്ക് കുറയുമെന്ന എം.ഡി രജനീഷ് കുമാർ പറഞ്ഞു. അടുത്തയാഴ്ച ചേരുന്ന മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിൽ പലിശ നിരക്ക് കുറയ്ക്കുന്നതിൽ തീരുമാനമുണ്ടാകും.
സ്വകാര്യ മേഖലയിൽ ആക്‌സിസ് ബാങ്ക് ഇതിനകം തന്നെ പലിശ നിരക്കിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മാസം നടക്കുന്ന റിസർവ് ബാങ്ക് അവലോക യോഗത്തിൽ പലിശ നിരക്ക് കുറച്ചേക്കുമെന്നും സൂചനയുണ്ട്.
ഇക്കഴിഞ്ഞ എട്ടിന് രാത്രിയാണ് 500, 1000 രൂപ നോട്ടുകൾ അസാധുവായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. പിറ്റേന്ന് ബാങ്കുകൾക്ക് അവധിയും നൽകി. ഒൻപതിന് ബാങ്കുകൾ തുറന്നുപ്രവർത്തിച്ചു തുടങ്ങിയതോടെ ആരംഭിച്ച ഇടപാടുകാരുടെ തിരക്ക് ഇതുവരെ കുറഞ്ഞിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top