നോട്ട് നിരോധനം: മുസ്ലീം ട്രസ്റ്റുകളെ ലക്ഷ്യിട്ട് കേന്ദ്ര സർക്കാർ; ബാബാ രാംദേവിനെയും അമൃതാനന്ദമയിയെയും തൊടില്ല

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നോട്ട് നിരോധനത്തിനു പിന്നാലെ മുസ്ലീം മത സംഘടനകളുടെ നേതൃത്വത്തിലുള്ള ട്രസ്റ്റുകൾക്കു കേന്ദ്ര സർക്കാരിന്റെ നോട്ടീസ്. ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്ന 1400 ട്രസ്റ്റുകളിൽ 700 എണ്ണം മുസ്ലീം മത വിഭാഗത്തിൽപ്പെടുന്നവരുടെയും അഞ്ഞൂറ് എണ്ണം ക്രൈസ്തവ സംഘടനാ ട്രസ്റ്റുകളുമാണ്. എന്നാൽ, വമ്പൻ ഹിന്ദു സന്യാസിമാരിൽ ഒരാൾക്കെതിരെ പോലും ഇതുവരെയും കേന്ദ്ര ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടില്ല.
നവംബർ എട്ടു മുതൽ 11 വരെയുള്ള ക്യാഷ് ബാലൻസ് വിവരങ്ങൾ കൈമാറണമെന്നു കാട്ടിയാണ് 1400 ട്രസ്റ്റുകൾക്കു ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചത്. നവംബർ 18 നു മുൻപു വിവരങ്ങൾ കൈമാറണമെന്നും കണക്കുകൾ എല്ലാം കൃത്യമായിരിക്കണമെന്നും ഇല്ലെങ്കിൽ തുടർ നടപടികൾ ഉണ്ടാകുമെന്നുമാണ് ആദായ നികുതി വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് വിദേശത്തു നിന്നടക്കം ഫണ്ട് വരുന്ന എല്ലാ സംഘടനകളും പ്രതിസന്ധിയിലായിരിക്കുന്നത്.
ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ട സംഘടനകളെയും ട്രസ്റ്റുകളെയും മാത്രമാണ് കേന്ദ്ര സർക്കാർ ഇപ്പോൾ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ആരോപണം ഉയർന്നു കഴിഞ്ഞു. വൻ കിട കമ്പനികളിൽ ഒന്നിൽ പോലും ഇതുവരെയും ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടത്തിയിട്ടില്ലെന്നും ഇത്തരത്തിലുള്ള ട്രസ്റ്റുകൾ അനധികൃതമായി ആവശ്യത്തിലധികം പണം സമ്പാദിച്ചിട്ടുണ്ടെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഈ ട്രസ്റ്റുകൾക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യമാണ് ഇപ്പോൾ നടപടികൾക്കു നോട്ടീസ് ലഭിച്ചിരിക്കുന്ന ട്രസ്റ്റുകൾ ഉന്നയിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top