സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ നോട്ട് പ്രതിസന്ധിയെ തുടർന്നു വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചിരുന്ന അനിശ്ചിത കാല കടയപ്പു സമരത്തിൽ നിന്നും പിൻമാറി. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സമരത്തിൽ നിന്നു പിൻമാറാൻ വ്യാപാരി വ്യവസായികൾ തീരുമാനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്.
അനിശ്ചിതകാല സമരം പിൻവലിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനത്തിനില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ടി നസറുദ്ദീൻ വ്യക്തമാക്കി. നോട്ട് പ്രതിസന്ധിയെ തുടർന്നാണ് സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. നോട്ട് പ്രതിസന്ധി പരിഹരിക്കുമെന്ന് സർക്കാർ ഉറപ്പുനൽകി.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക