ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമർശിച്ച് ലേഖനമെഴുതിയതിന് സംഭവത്തിൽ സിപിഐഎം രാജ്യസഭ എം പി ജോൺ ബ്രിട്ടാസിന് കാരണം കാണിക്കൽ നോട്ടീസ്. രാജ്യസഭ ചെയർമാൻ കൂടിയായ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ആണ് ബ്രിട്ടാസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. അമിത് ഷായെ വിമർശിച്ച് ലേഖനമെഴുതിയത് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഉള്ളടക്കം ദേശവിരുദ്ധമെന്നാരോപിച്ച് ബിജെപി നൽകിയ പരാതിയിലാണ് നോട്ടീസ്. ലേഖനത്തെ സംബന്ധിച്ച വിശദീകരണം രേഖാമൂലം നൽകണമെന്നാണ് ആവശ്യം. ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ എഴുതിയ ലേഖനത്തിനാണ് കാരണം കാണിക്കൽ നോട്ടീസ്.
രാജ്യസഭ ചെയർമാനും വെെസ് പ്രസിഡന്റുമായ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ആണ് ബ്രിട്ടാസിന് നോട്ടീസ് നൽകിയത്. ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ അമിത് ഷായെ വിമർശിച്ച് ബ്രിട്ടാസ് എഴുതിയ ലേഖനത്തിനെതിരായ പരാതിയിലാണ് നടപടി.ലേഖനത്തിന്റെ ഉള്ളടക്കം രാജ്യദ്രോഹപരം ആണെന്ന ബിജെപി നേതാവിന്റെ പരാതിയിലാണ് നോട്ടീസ്. ലേഖനത്തെ സംബന്ധിച്ച വിശദീകരണം രേഖാമൂലം നൽകണമെന്നാണ് കത്തിലെ ആവശ്യം.
കേരളത്തിൽ നിന്നുള്ള ബിജെപി നേതാവ് പി സുധീർ നൽകിയ പരാതിയിലാണ് നടപടി. കർണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിങ്ങളുടെ അടുത്തുള്ള പ്രദേശം കേരളമാണെന്നും അതിനാൽ ബിജെപിക്ക് വോട്ട് ചെയ്താൽ മാത്രമേ രക്ഷയുള്ളുവെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതിനെതിരായിട്ടായിരുന്നു ഫെബ്രുവരി 20-ന് ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ബ്രിട്ടാസിന്റെ ലേഖനം.