പാന്‍മസാല പരസ്യത്തില്‍ അജയ് ദേവഗണിന് നോട്ടീസ്.

ദില്ലി: പാന്‍മസാലയുടെയും പുകയില ഉല്‍പന്നങ്ങളുടെയും പരസ്യത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് സൂപ്പര്‍താരം അജയ് ദേവഗണിന് ദില്ലി സര്‍ക്കാരിന്റെ നോട്ടീസ്. പരസ്യത്തിലെ പ്രത്യക്ഷപ്പെടലിനെതിരെ ശക്തമായ താക്കീത് നല്‍കിക്കൊണ്ടുള്ള നോട്ടീസാണ് കെജ്‌രിവാള്‍ സര്‍ക്കാര്‍ അജയ് ദേവ്ഗണിന് അയച്ചത്.

2003ലെ സിഗരറ്റ് ആന്റ് ടുബാക്കോ പ്രോഡക്ട് ആക്ടിലെ സെക്ഷന്‍ 5 പ്രകാരം പുകയിലയുടെയും അതുമായി ബന്ധപ്പെട്ട ഉല്‍പന്നങ്ങളുടെയും പരസ്യങ്ങള്‍ നിയമപരമായി തന്നെ നിരോധിച്ചിട്ടുണ്ട്. പാന്‍മസാലയുടെയും പുകയില ഉല്‍പന്നങ്ങളുടെയും പരസ്യം ജനങ്ങളെ വഴിതെറ്റിക്കാനിടയുണ്ടെന്നാണ് സര്‍ക്കാരിന്റെ നിരീക്ഷണം. അജയ് ദേവ്ഗണിന്റെ പ്രവര്‍ത്തി നിലവിലെ നിയമത്തിന്‍മേലുള്ള ലംഘനമാണെന്ന് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇനി ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കരുതെന്നും ഇത് പുകയില ഉല്‍പന്നങ്ങളുടെ പ്രോത്സാഹനത്തിന് പുറമെ യുവാക്കളെ വഴിതെറ്റിക്കുന്ന അവസ്ഥയ്ക്ക് വഴിവെക്കുമെന്നും സര്‍ക്കാര്‍ നോട്ടീസില്‍ പറയുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ അജയ് ദേവ്ഗണ്‍ ഉള്‍പ്പെട്ട ബോളിവുഡ് താരങ്ങളുടെ ഭാര്യമാര്‍ക്ക് ഇതേ വിഷയത്തില്‍ ദില്ലി അരോഗ്യ മന്ത്രാലയം കത്തുകള്‍ അയച്ചിരുന്നു. ഭര്‍ത്താക്കന്‍മാരെ പാന്‍മസാലയുടെയും പുകയില ഉല്‍പന്നങ്ങളുടെയും പരസ്യങ്ങളില്‍ നിന്നും പിന്‍തിരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു അന്നത്തെ കത്ത്.

Top