ബ്രിട്ടനില്‍ രണ്ട് ട്രക്കും ബസും കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ അടക്കം എട്ട് പേര്‍ മരിച്ചു

നോട്ടിങ്ഹാം: ബ്രിട്ടനിലെ നോട്ടിങ്ഹാമില്‍ രണ്ട് ട്രക്കുകളും ബസും കൂട്ടിയിടിച്ച് കോട്ടയം സ്വദേശികളായ രണ്ട് മലയാളികള്‍ അടക്കം എട്ട് പേര്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ മുന്നരയോടെയാണ് സംഭവം.ബ്രിട്ടനില്‍ മിനിബസ് സര്‍വീസ് നടത്തുന്ന എബിസി ട്രാവല്‍സിലെ കോട്ടയം സ്വദേശി ചേര്‍പ്പുങ്കല്‍ കടൂക്കുന്നേല്‍ സിറിയക് ജോസഫ്(52), വിപ്രോയിലെ എന്‍ജിനിയാറായ കോട്ടയം ചിങ്ങവനം ചാന്ദാനിക്കാട് ഇരുമ്പപ്പുഴ സ്വദേശി ഋഷി രാജിവ്(28) എന്നിവരാണ് മരിച്ച മലയാളികള്‍. സിറിയക് ഓടിച്ച പതിനാറ് യാത്രക്കാരുണ്ടായിരുന്ന മിനിബസ് വെമ്പ്‌ളി കോച്ച് സ്‌റ്റേഷനില്‍ നിന്നും നോര്‍ത്ത് വെസ്റ്റ് ലണ്ടനിലേക്ക് പോവുമ്പോള്‍ മില്‍ട്ടണ്‍ കെയിന്‍സ് ജംഗ്ഷനില്‍(എംവണ്‍) രണ്ട് ട്രക്കുകളുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു.രണ്ട് മലയാളികളും ആറു തമിഴ്നാട്ടുകാരുമാണ് മരിച്ചത്. ചെറിയ വാനും രണ്ടു ട്രക്കുകളും കുട്ടിയിടിച്ചായിരുന്നു അപകടം. വിപ്രോയിലെ മറ്റ് മൂന്ന് എൻജിനീയർമാരും അവരുടെ കുടുംബാംഗങ്ങളുമാണ് അപകടത്തിൽ മരിച്ച മറ്റുള്ളവർ. നാലുപേർ ഗുരുതരമായി പരുക്കേറ്റു ചികിൽസയിലാണ്. ഇവരാരും അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് വിവരം.രക്ഷപ്പെട്ടവരിൽ ഒരാൾ പത്തുവയസിൽ താഴെ പ്രായമുള്ള ഒരു പെൺകുട്ടിയാണ്. ഈ കുഞ്ഞിന്റെ മാതാപിതാക്കൾ അപകടത്തിൽ മരിച്ചു. എന്നാൽ ഒപ്പമുണ്ടായിരുന്ന വല്യമ്മ ഗുരുതരമായ പരുക്കുകളോടെ രക്ഷപ്പെട്ടു.അപകടമുണ്ടാക്കിയതിന്റെ പേരില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ അമിതമായി മദ്യപിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്. മരിച്ച മറ്റുള്ളവരും വിപ്രോയിലെ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമാണ്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ബ്രിട്ടനില്‍ നടന്ന ഏറ്റവും വലിയ വാഹന അപകടമാണ് കഴിഞ്ഞ ദിവസം നടന്നതെന്നാണ് ബ്രിട്ടീഷ് അധികൃതര്‍ വിലയിരുത്തുന്നത്. ബ്രീട്ടനിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നാണ് അപകടമുണ്ടായ നോട്ടിങ്ഹാമിലെ എംവണ്‍ പാത.Nottingham-accident1.
ഇന്നലെ പുലർച്ചെ പ്രാദേശികസമയം മൂന്നരയോടെയായിരുന്നു എം-1 മോട്ടോർവേയിൽ മിൽട്ടൻ കെയിൻസിനും ന്യൂപോർട്ട് പാഗ്നലിനും മധ്യേ രാജ്യത്തെ നടുക്കിയ വൻ ദുരന്തമുണ്ടായത്. മോട്ടോർവേയുടെ സൗത്ത് ബൗണ്ട് കാര്യേജ് വേയിൽ വച്ച് മിനി വാനും രണ്ടു ട്രക്കുകളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവർ അമിതമായി മദ്യപിച്ചിരുന്നതായി തേംസ് വാലി പൊലീസ് സ്ഥിരീകരിച്ചു. ട്രക്ക് ഡ്രൈവർമാർ രണ്ടുപേരും പൊലീസ് കസ്റ്റഡിയിലാണ്.പതിനാറു വർഷമായി നോട്ടിങ്ങാമിൽ താമസിക്കുന്ന ബെന്നി ‘എബിസി ട്രാവൽസ്’ എന്നപേരിൽ എയർപോർട്ട്, വിനോദയാത്ര സർവീസ് നടത്തുകയാണ്. ബെന്നിയുടെ വാഹനം വാടകയ്ക്കെടുത്ത് നോട്ടിങ്ങാമിൽനിന്നും ലണ്ടനിലേക്കു വരികയായിരുന്നു വിപ്രോ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും. നാട്ടിൽനിന്നും അടുത്തിടെ ബ്രിട്ടനിലെത്തിയ ഇവരിൽ ചിലരുടെ മാതാപിതാക്കളും സംഘത്തിലുണ്ടായിരുന്നു.

ലണ്ടനിലെത്തി വെബ്ലിയിൽനിന്നും ‘സ്റ്റാർ ടൂർസ് ആൻഡ് ട്രാവൽസ്’ കമ്പനിവഴി അഞ്ചുദിവസത്തെ യൂറോപ്യൻ പര്യടമായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ബ്രിട്ടനിൽ ബാങ്ക് ഹോളിഡേ വീക്കെൻഡ് ആയതിനാൽ മൂന്നുദിവസം അവധിയാണ്. ഇതു കണക്കിലെടുത്തായിരുന്നു സംഘത്തിന്റെ പരിപാടികൾ. നോട്ടിങ്ങാമിലെ മലയാളി കൂട്ടായ്മകളിൽ എന്നും നിറസാന്നിധ്യമായിരുന്നു ബെന്നി എന്ന സിറിയക് ജോസഫ്. നോട്ടിങ്ങാം സിറ്റി ആശുപത്രിയിൽ നഴ്സായ വെളിയന്നൂർ സ്വദേശി ആൻസിയാണ് ബെന്നിയുടെ ഭാര്യ. കോളജ് വിദ്യാർഥിയായ ബെൻസൺ, ബെനീറ്റ എന്നിവർ മക്കളാണ്. അടുത്തമാസം നാലാം തിയതി നാട്ടിൽ പോകാനായി ടിക്കറ്റെടുത്ത് തയാറായിരിക്കുകയായിരുന്നു ബെന്നി. ഭാര്യയും മക്കളും ഏതാനും ദിവസം മുമ്പാണ് അവധികഴിഞ്ഞ് നാട്ടിൽനിന്നും മടങ്ങിയെത്തിയത്. Rishi-Rajiv-and-Cyriac-joseph

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാലാ സെന്റ് തോമസ് കോളജിൽ വിദ്യാർഥിയായിരിക്കുമ്പോൾ കെഎസ്‌സിയുടെ സജീവ പ്രവർത്തകനായിരുന്ന ബെന്നി യുകെയിലെത്തിയപ്പോൾ മുതൽ കലാ-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെല്ലാം സജീവമാണ്. പ്രവാസി കോരളാകോൺഗ്രസ് നോട്ടിങ്ങാംഷയർ യൂണിറ്റിന്റെ പ്രസിഡന്റായ ബെന്നി മുൻപ് നോട്ടിങ്ങാം മലയാളി അസോസിയേഷന്റെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. നോട്ടിങ്ങാമിലെ സീറോ മലബാർ മാസ് സെന്ററിന്റെ ട്രസ്റ്റിയായും പ്രവർത്തിച്ചു. പള്ളിയിലെ പ്രീസ്റ്റ് ഇൻ ചാർജ് കൂടിയായ മലയാളി വൈദികനെ വൈകിട്ട് വിമാനത്താവളത്തിൽനിന്നും പള്ളിയിലെത്തിച്ചശേഷമായിരുന്നു ബെന്നി വിപ്രോയിലെ ജീവനക്കാരോടൊപ്പം രാത്രി ലണ്ടനിലേക്ക് യാത്ര തിരിച്ചത്.ബെന്നിയുടെ മൃതദേഹം വിട്ടുകിട്ടിയാലുടൻ നാട്ടിലെത്തിച്ച് സംസ്കാരിക്കാനാണ് തീരുമാനം. വിപ്രോ ജീവനക്കാരുടെയും ബന്ധുക്കളുടെയും മൃതദേഹങ്ങൾ എംബസിയുടെ സഹായത്തോടെ എത്രയും വേഗം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിപ്രോയുടെ ബ്രിട്ടനിലെ ഓപ്പറേറ്റിങ് തലവൻ രമേശ് ഫിലിപ്പ്  പറഞ്ഞു. അപകടത്തിൽ പെട്ടവരുടെ വിശദാംശംങ്ങൾ പൊലീസിനു കൈമാറിയതായും മറ്റു നടപടിക്രമങ്ങൾ പൊലീസ് ബന്ധുക്കളെ നേരിട്ടറിയിക്കുമെന്നുമാണ് കമ്പനിയുടെ വിശദീകരണം.

ബെന്നിയുടെ വാഹനം അപകടത്തിൽപെട്ടതറിഞ്ഞ് രാവിലെതന്നെ നോട്ടിങ്ങാമിലെയും മറ്റു സമീപപ്രദേശങ്ങളിലെയും മലയാളികൾ ആശുപത്രിയിലെത്തി മരണം സ്ഥിരീകരിച്ചെങ്കിലും അപകടത്തിൽ മറ്റൊരു മലയാളി യുവാവുകൂടി മരിച്ച വിവരം വൈകുന്നേരത്തോടെയാണ് മലയാളി സമൂഹം അറിയുന്നത്. രാത്രി വൈകിയാണ് ഇക്കാര്യം സ്ഥിരീകരിക്കാനായതും. ഏതാനും മാസങ്ങൾക്കുമുമ്പാണ് ഋഷി രാജീവ് എന്ന യുവാവ് വർക്ക് പെർമിറ്റ് വിസയിൽ ഒരു പ്രോജക്ടിന്റെ ഭാഗമായി ബ്രിട്ടനിലെത്തിയത്. മൂന്നുദിവസം അവധിയായതിനാൽ വിപ്രോയിലെ സുഹൃത്തുക്കൾക്കൊപ്പം ഋഷിയും യൂറോപ്യൻ പര്യടനത്തിനായി ചേരുകയായിരുന്നു. സ മീപകാലത്ത് ബ്രിട്ടനിൽ നടന്ന ഏറ്റവും വലിയ റോഡപകടമാണ് ഇന്നലെ എം-1ൽ ഉണ്ടായത്. രാത്രിയായിട്ടും മോട്ടോർവേയിലെ ഗതാഗതം മണിക്കൂറുകൾ സ്തംഭിച്ചു. ട്രക്കുകൾക്കിടയിളപെട്ട് പൂർണമായും തകർന്ന നിലയിലായിരുന്നു മിനി വാൻ. കോവൻട്രി, നോട്ടിങ്ങാം, നോർത്താംപ്റ്റൺ, ബർമിങ്ങാം എന്നിങ്ങനെ നാല് ആശുപത്രികളിലാണ് മരിച്ചവരുടെ മൃതദേഹങ്ങളും പരുക്കേറ്റവവരുടെ ചികിൽസയും

Top