ജീവന്‍ കൊടുത്ത് ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച നൗഷാദിന്‍റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു; ഭാര്യക്ക് ജോലി നല്‍കും

കോഴിക്കോട്: കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍പെട്ടവരെ രക്ഷിക്കുന്നതിനിടെ ജീവന്‍വെടിഞ്ഞ നൗഷാദിന്‍െറ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. നൗഷാദിന്‍െറ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുമെന്നും ഭാര്യക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രാവിലെ 12 മണിയോടെ നൗഷാദിന്‍റെ തടമ്പാട്ടു താഴത്തെ വീട്ടിലത്തെിയ മുഖ്യമന്ത്രി അദ്ദേഹത്തിന്‍്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. നാടിന് അഭിമാനമായി മാറിയ ഒരാളുടെ കുടുംബത്തെ സര്‍ക്കാര്‍ കൈവെടിയില്ല.

നിരുല്‍സാഹപ്പെടുത്തിയിട്ടും അത് അവഗണിച്ച് ഇറങ്ങിച്ചെന്ന് മറ്റു രണ്ടു പേരെ രക്ഷപ്പെടുത്തുന്നതിനിടെ ഉണ്ടായ അപകടമാണ്. മറ്റുള്ളവരെ രക്ഷിക്കുന്നവരുടെ സംരക്ഷണം ഏറ്റെടുക്കാനുള്ള ബാധ്യത സമൂഹത്തിനുണ്ട്. ഇത്തരം അപകടങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ ഉപയോഗിക്കാതെ കിടക്കുന്ന കിണറുകള്‍, മാന്‍ഹോളുകള്‍ എന്നിവ ശുദ്ധീരിക്കുന്നതിന് വളരെയധികം മുന്‍കരുതലുകള്‍ എടുക്കും. കലക്ടറുടെ റിപോര്‍ട്ട് കിട്ടിയതിനുശേഷം ആലോചിച്ച് നടപടികള്‍ സ്വീകരിക്കും. മരിച്ച രണ്ട് അന്യദേശ തൊഴിലാളികളുടെ മൃതദേഹങ്ങള്‍ അവരുടെ നാട്ടിലത്തെിക്കാനുള്ള എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂന്നുപേരുടെ മരണത്തിനിടയാക്കിയ മാന്‍ഹോള്‍ അപകടവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ കസ്റ്റഡിയിലെടുത്തു. കരാര്‍ കമ്പനിയായ ശ്രീറാം ഇ.പി.സിയുടെ ഉദ്യോഗസ്ഥരായ അസിസ്റ്റന്‍റ് മാനേജര്‍ രഘുനാഥ റെഡ്ഢി, പ്രൊജക്ട് മാനേജര്‍ സെല്‍വകുമാര്‍, സുരക്ഷാ ഓഫിസര്‍ അലോക് ആന്‍റണി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മന:പൂര്‍വമല്ലാത്ത നരഹത്യക്കാണ് ഇവരുടെ പേരില്‍ കേസെടുത്തിട്ടുള്ളത്.

Top