ലോസ് ഏഞ്ചല്‍സ് :20 വയസ്സുകാരിയായ പോണ്‍ താരത്തെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആമേരിക്കയിലെ ലോസ് ഏഞ്ചല്‍സിലാണ് പ്രമുഖ പോണ്‍ താരം ഒലീവിയ നോവയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. ഇതോടെ ഈ മേഖലയില്‍ നിന്നും ഒരു മാസത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞവരുടെ എണ്ണം നാലായി. അഗസ്റ്റാ എയിംസ്, യൂറി ലവ്, ഷൈല സ്‌റ്റൈല്‍സ് എന്നിവരാണ് കഴിഞ്ഞ ഒരു മാസത്തിനിടെ ഈ മേഖലയില്‍ നിന്നും മരണമടഞ്ഞത്. 12 ാം വയസ്സില്‍ മോഡലിംഗ് രംഗത്ത് അരങ്ങേറ്റം കുറിച്ച നോവ പോണ്‍ സിനിമാ മേഖലയിലേക്ക് കാലെടുത്ത് വെക്കുന്നത് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ്. കാമുകനുമായുള്ള വേര്‍പിരിയലിന് ശേഷമാണ് നോവ നീല ചിത്ര നിര്‍മ്മാണ രംഗത്തേക്ക് കടന്ന് വരുന്നത്. നോവയുടെ മരണം വലിയ ഞെട്ടലാണ് പോണ്‍ മേഖലയില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഈ രംഗത്തുള്ള വനിതകള്‍ക്കിടയില്‍ കണ്ടു വരുന്ന ആത്മഹത്യ പ്രവണതയെ കുറിച്ച് അടുത്തിടെയായി വ്യാപകമായ പഠനങ്ങള്‍ നടന്ന് വരികയാണ്.
20 കാരിയായ പോണ്‍ താരത്തെ കൂടി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഒരു മാസത്തിനിടെ മരണമടഞ്ഞത് നാല് പേര്‍
Tags: 17 year old girl murder