മുംബൈ: പ്രവാസികളുടെ വിദേശ ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പിെന്‍റ നിരീക്ഷണത്തില്‍. പ്രവാസികള്‍ നികുതി റിേട്ടണ്‍ സമര്‍പ്പിക്കുേമ്ബാള്‍ അവരുടെ വിദേശത്തുള്ള ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ കൂടി ഇനി ഉള്‍പ്പെടുത്തണം. ഇതിനായി റിേട്ടണ്‍ ഫോമില്‍(െഎ.ടി.ആര്‍-2) ഇൗ വിവരങ്ങള്‍ ചേര്‍ക്കാനുള്ള കോളം ഉള്‍പ്പെടുത്തിയിട്ടുണ്ട്.വിദേശ ബാങ്കിെന്‍റ അക്കൗണ്ട് നമ്ബര്‍, ബാങ്കിെന്‍റ പേര്, രാജ്യം, ബാങ്ക് ശാഖയുടെ ലൊക്കേഷന്‍ വ്യക്തമാക്കുന്ന കോഡ്, ഇന്‍റര്‍നാഷണല്‍ ബാങ്ക് അക്കൗണ്ട് നമ്ബര്‍ തുടങ്ങിയവ രേഖപ്പെടുത്തേണ്ടി വരും.വിദേശ ഇന്ത്യക്കാരുടെ ഓഹരിനിക്ഷേപം, ബാങ്ക് നിക്ഷേപം, വസ്തുനിക്ഷേപം തുടങ്ങിയ സ്ഥിരനിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ വിവരങ്ങള്‍ ആദായനികുതി വിവരങ്ങള്‍ക്കൊപ്പം സമര്‍പ്പിക്കാനാണ് നിര്‍ദേശം. നികുതി റിട്ടേണ്‍ ഫോറത്തില്‍ ഇവ വെളിപ്പെടുത്താന്‍ പ്രത്യേക കോളവും ചേര്‍ത്തിട്ടുണ്ട്.
വിദേശ ഇന്ത്യക്കാര്‍ ഓണ്‍ലൈന്‍വഴി നല്‍കുന്ന റിട്ടേണുകളില്‍ കൃത്യമായ വിവരങ്ങളല്ല നല്‍കുന്നതെങ്കില്‍ അതേക്കുറിച്ചെന്തെങ്കിലും അറിവ് ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് ആദായനികുതി അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. നല്ലൊരു ശതമാനം വിദേശ ഇന്ത്യക്കാര്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ ദുബായ്, സിങ്കപ്പൂര്‍, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളിലെ ബാങ്കുകളിലേക്ക് മാറ്റിയതാണ് ആദായ നികുതി വകുപ്പിന്റെ പുതിയ നിര്‍ദേശത്തിന് കാരണമായത്. ഇനി മുതല്‍