നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് 20ലക്ഷം രൂപ ലോൺ..മൂന്നു ലക്ഷം രൂപ വരെ സബ്‌സിഡി. 50 കോടി രൂപയുടെ പുനരധിവാസ പദ്ധതി

തിരുവനന്തപുരം: പ്രവാസി മലയാളികൾക്കായുള്ള പദ്ധതികളുമായി കേരള സർക്കാർ. ഇതിന്റെ ഭാഗമായി പ്രവാസി മലയാളികൾക്കായി 50 കോടി രൂപയുടെ പുനരധിവാസ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. പിന്നാക്ക വിഭാഗ വികസന കോർപറേഷൻ നോർക്കറൂട്‌സിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.അടുത്ത സാമ്പത്തിക വർഷം ഈ തുക വർധിപ്പിക്കും. പദ്ധതിയുടെ ഭാഗമായി ഒരാൾക്ക് പരമാവധി വായ്പ 20 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 18 മുതൽ 65 വയസ്സു വരെ ഉള്ളവർക്ക് ഇതിനായി അപേക്ഷിക്കാം എന്നാൽ രണ്ടു വർഷമെങ്കിലും തുടർച്ചയായി പ്രവാസ ജീവിതം നയിച്ചവരായിരിക്കണം.പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായാൽ പെൻഷനും വൈദ്യസഹായവും പെൺമക്കളുടെ വിവാഹാവശ്യത്തിന് സഹായവും ലഭ്യമാകും: കേരള സർക്കാറിന്റെ പ്രവാസി ക്ഷേമനിധി പദ്ധതിയിൽ എത്രയും വേഗം പങ്കാളികളാകാംGULF RETURN airport

പദ്ധതി അടങ്കലിന്റെ 95% വരെ വായ്പയും മൂന്നു ലക്ഷം രൂപ വരെ സബ്‌സിഡിയും നൽകും. പരമാവധി പലിശ 7% വരെ മാത്രമാണ് പലിശ. ആദ്യ നാലു വർഷങ്ങളിൽ 3% പലിശ സബ്‌സിഡിയായി ലഭിക്കും. ഈ രീതിയിൽ 20 ലക്ഷം വായ്പയെടുത്തവർ അഞ്ചു വർഷം കൃത്യമായി തിരിച്ചടച്ചാൽ 18.5 ലക്ഷം അടച്ചാൽ മതിയാകും വായ്പയ്ക്കു നോർക്കറൂട്‌സിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഈ മാസം 10 മുതൽ അപേക്ഷ സ്വീകരിക്കും. റീടേൺ എന്നതാണു പദ്ധതിയുടെ പേര്.ഗൾഫിൽ നിന്നുള്ള മടക്കം പ്രവാസി കുടുംബങ്ങളേ ഗുരുതരമായി ബാധിക്കുകയാണ്‌. ഇത് തെല്ലൊരു ആശ്വാസമാകും. എന്നാൽ ഹൈന്ദവ മത വിഭാഗത്തിലേ മഹാ ഭൂരിപക്ഷം വരുന്ന മലയാളി പ്രവാസികൾക്ക് ഇതിന്റെ ഗുണം കിട്ടില്ല. മടങ്ങി എത്തുന്ന പ്രവാസികളേ മത, ന്യൂനപക്ഷ അടിസ്ഥാനത്തിൽ വേർതിരിച്ച് നടപ്പാക്കുന്ന പദ്ധതി എന്നത് ഇതിന്റെ ഒരു ന്യൂനതാണ്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോൺ കിട്ടുന്ന പദ്ധതികൾ

ഡയറി ഫാം, ഫൗൾട്രി ഫാം, അക്വാകൾച്ചർ, ബേക്കറി, സാനിറ്ററി ഷോപ്പ്, ഹാർഡ് വെയർ ഷോപ്പ്, ഫർണീച്ചർ ഷോപ്പ്, റസ്റ്റോറന്റ്, ടാക്സി, പിക്കപ്പ് വാഹനങ്ങൾ, ബ്യൂട്ടി പാർലർ, ഹോളോബ്രിക്സ് യൂണിറ്റ്, പ്രൊവിഷൻ സ്റ്റോർ, ഡ്രൈവിംഗ് സ്കൂൾ, ഫിറ്റ്‌‌നെസ് സെന്റർ, സൂപ്പർ മാർക്കറ്റ്, ഫുഡ് പ്രോസസിംഗ് യൂണിറ്റ്, ഓർക്കിഡ് കൃഷി, റെഡിമെയ്ഡ് ഗാർമെന്റ് യൂണിറ്റ്, ഫ്ളോർ മിൽ, ഡ്രൈക്ളീനിംഗ് സെന്റർ, ഫോട്ടോ സ്റ്റാറ്റ്, ഡി.ടി.പി സെന്റർ, മൊബൈൽ ഷോപ്പ്, ഫാൻസി, സ്റ്റേഷനറി സ്റ്റോർ, മിൽമ ബൂത്ത്, പഴം, പച്ചക്കറി വില്പനശാല, ഐസ്ക്രീം പാർലർ. മീറ്റ് സ്റ്റാൾ, ബുക്ക് സ്റ്റാൾ, സിവിൽ എൻജിനിയറിംഗ് കൺസൾട്ടൻസി, എൻജിനിയറിംഗ് വർക്ക് ഷോപ്പ്, ഡിജിറ്റൽ സ്റ്റുഡിയോ, വീഡിയോ പ്രൊഡക്ഷൻ യൂണിറ്റ്, മെഡിക്കൽ ഡിജിറ്റൽ സ്റ്റുഡിയോ, വീഡിയോ പ്രൊഡക്ഷൻ യൂണിറ്റ്, മെഡിക്കൽ ക്ളിനിക്, വെറ്റിനറി ക്ളിനിക്ക് തുടങ്ങിവ തുടങ്ങുന്നതിന് 20 ലക്ഷം രൂപ വരെ വായ്പ നൽകും. 18 നും 65 നും ഇടയിൽ പ്രായമുളളവരും പ്രവാസ ജീവിതത്തിനുശേഷം നാട്ടിൽ സ്ഥിരതാമസമാക്കിയവർക്കാണ് വായ്പ.

ഗ്രാമങ്ങളിൽ 98,000 രൂപ വരെയും നഗരങ്ങളിൽ 1,20,000 രൂപ വരെയും വാർഷിക വരുമാനമുളള ഒ.ബി.സിക്കാർക്ക് അഞ്ച് ലക്ഷം രൂപ വരെ ആറ് ശതമാനം പലിശയ്ക്കും 20 ലക്ഷം രൂപ വരെ വരുമാനമുളളവർക്ക് ഏഴ് ശതമാനം പലിശ നിരക്കിലുമാണ് വായ്പ. ഇതേ വരുമാന പരിധിയിൽ ന്യൂനപക്ഷങ്ങളിലെ സ്ത്രീകൾക്ക് 6 ശതമാനത്തിനും പുരുഷൻമാർക്ക് 8 ശതമാനത്തിനും വായ്പ നൽകും. സ്ഥാപനം നാല് വർഷം പ്രവർത്തിച്ചാലേ സബ്സിഡി ലഭിക്കൂ. തിരിച്ചടവിന്റെ ആദ്യ നാല് വർഷങ്ങളിൽ മൂന്ന് ശതമാനം പലിശ സബ്സിഡിയും അനുവദിക്കും. 20 ലക്ഷം വായ്പ എടുക്കുന്നവർക്ക് 18.50 ലക്ഷം തിരിച്ചടച്ചാൽ മതി. ലളിതമായ ജാമ്യവ്യവസ്ഥയിലാണ് വായ്പ നൽകുക. വായ്പ കിട്ടണമെങ്കിൽ നോർക്ക റൂട്ട്സിൽ രജിസ്റ്റർ ചെയ്യണം. നോർക്കയിൽ നിന്നുള്ള ശുപാർശ കത്തുമായി കോർപ്പറേഷന്റെ ജില്ലാ, ഉപജില്ലാ ഓഫീസുകളിൽ എത്തിയാൽ നവംബർ 10 മുതൽ അപേക്ഷ ഫാറം ലഭിക്കും.

Top