ജാക്ക് ചേംബേഴ്‌സ് അയർലണ്ടിന്റെ പുതിയ ധനമന്ത്രി!മൈക്കല്‍ മക്ഗ്രാത്ത് കമ്മീഷണർ !ബില്ലി കെല്ലെഹർ ഇയു വൈസ് പ്രസിഡണ്ട് ! നേട്ടങ്ങളുടെ പട്ടികയുമായി ഫിയന ഫെയിൽ. ഡിസംബറിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാൻ സാധ്യത !

ഡബ്ലിൻ : ട്രാൻസ്‌പോർട് മന്ത്രിയും ഫിയന്ന ഫായിൽ ഡപ്യുടി ചെയർമാനുമായ ജാക്ക് ചേംബേഴ്‌സ് പുതിയ ധനകാര്യമന്ത്രിയായി !അയര്‍ലണ്ടിന്റെ പുതിയ ഇയു കമ്മീഷണറായി മൈക്കല്‍ മക്ഗ്രാത്തിനെ തെരഞ്ഞെടുത്തു.മൈക്കിൽ മഗ്രാത്തിനു പകരക്കാരൻ ആയിട്ടാണ് ജാക്ക് ചേംബേഴ്‌സ് പുതിയ ധനകാര്യ മന്ത്രിയായി ഉയർത്തപ്പെട്ടത് .

ഫിയന്ന ഫെയിൽ നേതാവ് ബില്ലി കെല്ലാഹാറിനെ ഇയു പാർലമെന്റ് ഫസ്റ്റ് വൈസ് പ്രസിഡന്റായി ഇന്നലെ തിരഞ്ഞെടുത്തിരുന്നു . കാഴ്\ഴിഞ്ഞ ലോക്കൽ ഇലക്ഷനിൽ മിന്നുന്ന പ്രകടനമാണ് ഫിയന്ന ഫെയിൽ പാർട്ടി നടത്തിയത് .248 സീറ്റുകൾ രാജ്യത്തെ ഏറ്റവും വലിയ പാർട്ടിയായി ഫിയന്ന ഫെയിൽ മാറുകയായിരുന്നു.യൂറോപ്യൻ പാർലമെന്റിലേക്ക് 4 എംപിമാരെ തിരഞ്ഞെടുക്കുകയും ചെയ്തു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Billy Kelleher MEP elected EU 1st Vice President in European parliament

സഖ്യകക്ഷിയായ ഫിന ഗേലിനും നാല് എംപിമാർ ഉണ്ട് . ചൊവ്വാഴ്ച്ച നടന്ന മിനിസ്റ്റീരിയൽ യോഗത്തിലാണ് മൈക്കിൽ മഗ്രാത്തിനെ ഇയു കമ്മീഷണറായി നിർദേശിച്ചത് .ഇന്നലെ അദ്ദേഹം ഫിനാൻസ് മിനിസ്റ്റർ സ്ഥാനം ഒഴിയുകയും തുടർന്ന് ധനകാര്യവകുപ്പ് മന്ത്രിസ്ഥാനവും 33-കാരനാ ചേംബേഴ്‌സിനെ തിരഞ്ഞെടുത്തത് .

 

Fianna Fail-പാർട്ടിയുടെ ഉപനേതാവായി ജാക്ക് ചേംബേഴ്‌സിനെ കഴിഞ്ഞയാഴ്ച തെരഞ്ഞെടുത്തിരുന്നത്തിനു പിന്നാലെ വലിയ ഉത്തരവാദിത്വം ആണ് പാർട്ടി നൽകിയിരിക്കുന്നത് . ലോക്കൽ ഇലക്ഷൻ ചുമതല വഹിച്ചിരുന്നത് മന്ത്രി ജാക്ക് ആയിരുന്നു .വലിയ നേട്ടത്തോടെ പാർട്ടിയെ നയിച്ച് വിജയത്തിൽ എത്തിച്ച ജാക്കിനുള്ള സംഘടനാ മികവിനുള്ള അംഗീകാരം കൂടിയാണ് പുതിയ അധികാരം !

Michael McGrath is Ireland’s EU commissioner

 

ഡബ്ലിന്‍ വെസ്റ്റില്‍ നിന്നുള്ള TD യായ ചേംബേഴ്‌സ്, 2020 മുതല്‍ ഈ സര്‍ക്കാരില്‍ ജൂനിയര്‍ മന്ത്രിയാണ്. ലോക്കൽ ഇലക്ഷനിൽ പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കി മിന്നുന്ന വിജയം നേടിയ സഖ്യകക്ഷികൾ ഈ ഡിസംബറിൽ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ സാധ്യതയുണ്ട് .ധനമന്ത്രിയായ ജാക്ക് ബജറ്റ് പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബജറ്റ് അവതരിപ്പിക്കും.പൊതുതിരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാകുമെന്നു സൂചയുണ്ട് എങ്കിലും കാലാവധി തീർത്തിട്ട് മാത്രമേ പൊതു തെരഞ്ഞെടുപ്പുണ്ടാകൂ എന്നാണ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസും, ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനും പറയുന്നത് .

Top