
പി.പി ചെറിയാൻ
ഹൂസ്റ്റൺ: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ നോർത്ത് അമേരിക്ക സതേൺ റീജിയനിൽപ്പെട്ട അറ്റ്ലാൻഡാ ഹൂസ്റ്റൺ ഡാളസ്, ഇടവകകൾ ചേർന്നു നടത്തിവരുന്ന സതേൺ റീജിയനൽ കോൺഫെഡറേഷൻസിന്റെ 11 -ാംമത് സമ്മേളനം വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടു ജനപങ്കാളിത്തം കൊണ്ടും അവിസ്മരണീയമായി.
ഡാള്ളസിനടുത്ത് സെന്ററിലുള്ള ക്യാമ്പ് കോപസ് സൈറ്റിൽ വച്ച് ജൂൺ 24 മുതൽ 26 വരെയായിരുന്നു വാർഷിക കോൺഫറൻസ്. നോർത്ത് അമേരിക്ക യൂറോപ്പ് ഡയോസിഷൻ ബ്രിട്ടീഷ് റൈറ്റ് റവ.ഡോ.തോമസ് എബ്രഹാം, അഭിലാഷ് ജോസഫ്, സി.സി മാത്യു എന്നിവർ കോൺഫറൻസിനു നേതൃത്വം നൽകി. ദൈവ വചനത്തിന്റെ നിശ്വാസീയത എന്ന വിഷയമായിരുന്നു ഈ വർഷത്തെ ചിന്താവിഷയം. സമാപന ദിവസമായ 26 നു ഞായറാഴ്ച രാവിലെ നടന്ന തിരുവത്താഴ ശുശ്രൂഷയും കൺഫർമേഷൻ സർവീസിനു അഭിവദ്യ ബിഷപ്പ് ഡോ.തോമസ് എബ്രഹാം, കോൺഫെഡറേഷൻസ് പ്രസിഡന്റ് റവ.കെബി കുരുവിള, റവ.ജേക്ക് യോഹന്നാൻ, റവ.പി.എം എബ്രഹാം എന്നിവർ നേതൃത്വം നൽകി.
ഡാളസ് ചർച്ചിലെ മലയാളം ഗായക സംഘവും ഹൂസ്റ്റൺ ചർച്ചിലെ ഇംഗ്ലീഷ് ക്വയറും കോൺഫറൻസിലെ ഗാന ശുശ്രൂഷയ്ക്കു നേതൃത്വം നൽകി.